---
title: "പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ"
english_title: "pocso_case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/29177/pocso_case"
published_at: "2022-03-01T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621e08f757661_w.jpg"
keywords: []
---

# പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

> **Lead Summary:** മയ്യിൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ.

## Article Content

മയ്യിൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ.

കൊല്ലം സ്വദേശിയും കണ്ണാടിപ്പറമ്പ് വള്ളുവൻകടവിൽ താമസിക്കുന്ന സന്തോഷിനെ (39)യാണ് മയ്യിൽ ഇൻസ്പെക്ടർ ബിജു പ്രകാശ് അറസ്റ്റു ചെയ്തത്.കഴിഞ്ഞ ദിവസം രാത്രിയിലാണ് 7 വയസുകാരിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത് .

ബാലികപിതാവിനോട് വിവരം പറഞ്ഞതിനെ തുടർന്ന് മയ്യിൽ പോലീസിൽ പരാതി നൽകുകയായിരുന്നു.ബാലികയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/29177/pocso_case)