---
title: "പിലാത്തറ ടൗണിൽ നിന്നും പയ്യന്നൂർ ഭാഗത്തേക്കുള്ള അപ്പ്രോച്ച് റോഡിൽ കോൺക്രീറ്റ് വാളിനും താഴെ ഭൂമിയിലും വിള്ളൽ"
english_title: "Cracks in the concrete wall "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/291341/cracks-in-the-concrete-wall"
published_at: "2025-05-21T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682d6c708ea83_news-card.jpg"
keywords: []
---

# പിലാത്തറ ടൗണിൽ നിന്നും പയ്യന്നൂർ ഭാഗത്തേക്കുള്ള അപ്പ്രോച്ച് റോഡിൽ കോൺക്രീറ്റ് വാളിനും താഴെ ഭൂമിയിലും വിള്ളൽ

> **Lead Summary:** പിലാത്തറ പയ്യന്നൂർ ഭാഗത്തേക്കുള്ള അപ്പ്രോച്ച് റോഡിൽ ശാന്തി നിലയം ഹോസ്റ്റലിന് മുൻവശത്തെ പോകുന്ന സർവീസ് റോഡിലെ താഴ്ഭാഗങ്ങളിലാണ് ശക്തമായ മഴയിൽ ഭൂമിക്ക് വിള്ളലുകളും. കോൺക്രീറ്റ് വാളുകളും.. പൊട്ടിയ നിലയിലും..വിള്ളൽവന്ന രീതിയിലും ആണ്.

## Article Content

പിലാത്തറ പയ്യന്നൂർ ഭാഗത്തേക്കുള്ള അപ്പ്രോച്ച് റോഡിൽ ശാന്തി നിലയം ഹോസ്റ്റലിന് മുൻവശത്തെ പോകുന്ന സർവീസ് റോഡിലെ താഴ്ഭാഗങ്ങളിലാണ് ശക്തമായ മഴയിൽ ഭൂമിക്ക് വിള്ളലുകളും. കോൺക്രീറ്റ് വാളുകളും.. പൊട്ടിയ നിലയിലും..വിള്ളൽവന്ന രീതിയിലും ആണ്.

ഇത് റോഡ് ബ്ലോക്ക് ചെയ്തുകൊണ്ട് എൻ എച്ചിന്റെ തൊഴിലാളികൾ വിള്ളൽ വന്ന ഭാഗത്തും വിള്ളൽ വന്ന നിലത്തും.. വാർത്തകൾ വരും എന്ന ആശങ്കയിലും. സോഷ്യൽ മീഡിയയിലെ പ്രചാരണവും കണ്ട് ആശങ്കയിൽ പെട്ടെന്ന് തന്നെ ആളുകളുടെ കണ്ണിൽ പൊടിയിടുന്ന തരത്തിൽ കോൺഗ്രീറ്റ് ചെയ്ത് അടക്കുന്ന രീതിയിലാണ് കാണുന്നത് ഇത് അശാസ്ത്രീയമായ രീതിയിലാണെന്ന ആക്ഷേപവും ഉണ്ട്.

പിലാത്തറ ഭാഗത്ത് ദേശീയപാത നിർമ്മാണംപുരോഗമിക്കുന്ന ഈ സ്ഥലത്ത് പഴയകാലത്ത് വയൽ പ്രദേശമാണ് നിലവിലെ ഭൂമിശാസ്ത്രം പഠിക്കാതെയും മറ്റുമാണ് ഇവർ ഇത്തരംഅശാസ്ത്രീയമായ പണി കൊണ്ടുപോയത് കോൺക്രീറ്റ് വാൾ ഫിറ്റ് ചെയ്തു മണ്ണ് നിറക്കുന്ന ഫ്ലൈ ഓവർ പോലെയുള്ള രീതിയിലാണ് ഇപ്പോൾ മേഗാ കൺസഷൻ കമ്പനിയുടെ ഈ പ്രവർത്തനം എൻഎച്ചിൽ കാണുന്നത്.

നിലവിൽ കോൺക്രീറ്റ് പാലമാണ് ഇവിടെഅനുയോജ്യമെന്നും നേരത്തെ തന്നെ നിർമ്മാണത്തിന്റെ അശാസ്ത്രീയത നാട്ടുകാർ ചൂണ്ടിക്കാണിച്ചതാണെന്നും ഇത്തരം വിഷയം ഉത്തരവാദിത്തപ്പെട്ടവരുടെശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ആരും ഇതിന് മുന്നോട്ടു വന്നില്ല എന്നുള്ളതാണ് നിലവിൽ പിലാത്തറ ടൗണിൽ നിന്നും അപ്രോച്ച് റോഡിലേക്ക് കയറാൻ തന്നെ വലിയ വാഹനങ്ങൾക്ക് ബുദ്ധിമുട്ടാണ്... ആരെങ്കിലും എന്തെങ്കിലും ആയിക്കോട്ടെ നമുക്കൊന്നും ഇതിൽ ഒന്നും റോൾ ഇല്ല എന്ന നിലയിലാണ് ഉത്തരവാദിത്തപ്പെട്ടവർ

ഈ ഭാഗത്ത് നിലവിലെ എംപിയും, എംഎൽഎയും ഇതിൽ, ഇടപെടുന്നില്ല എന്നുള്ളതും ജനങ്ങളിൽ ആശങ്കയും പ്രതിഷേധവുമുണ്ട്. കൃത്യമായ ഒരു നടപടി ഇവർക്കെതിരെ ഉണ്ടാകണമെന്ന് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടു കൊണ്ടുള്ള പൊടിക്കൈ പ്രയോഗം ഉത്തരവാദിത്തപ്പെട്ടവർ ഗൗനിച്ചില്ലെങ്കിൽ.. വലിയൊരു അപകട സാധ്യത തന്നെ പിലാത്തറ അപ്പ്രോച്ച് റോഡിൽ വിളിച്ചുവരുത്തുമെന്നും സർവിസ്റോഡിൽ പോകുന്ന വാഹനങ്ങൾ ഭീതിയോടെയാണ് ഇവിടെ യാത്ര ചെയ്യുന്നത്.

ഉത്തരവാദിത്തപ്പെട്ടവർ ഇടപെട്ട് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും. നാട്ടുകാർ ആവശ്യപ്പെടുന്നു. അപ്രോച്ച് റോഡിൽ പോകുന്ന വാഹനങ്ങൾ ഭീതിയോടെയാണ് ഇവിടെ യാത്ര ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/291341/cracks-in-the-concrete-wall)