---
title: "യുക്രൈനിൽ നിന്ന് 1396 വിദ്യാർഥികളെ ഇന്ത്യയിൽ തിരികെയെത്തിച്ചു; സമാധാനത്തിനായി ബലാറൂസിൽ ചർച്ച പുരോഗമിക്കുന്നു"
english_title: "ukarain_russia"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/28971/ukarain_russia"
published_at: "2022-02-28T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621cd332c2eca_ukarain_russia.jpg"
keywords: []
---

# യുക്രൈനിൽ നിന്ന് 1396 വിദ്യാർഥികളെ ഇന്ത്യയിൽ തിരികെയെത്തിച്ചു; സമാധാനത്തിനായി ബലാറൂസിൽ ചർച്ച പുരോഗമിക്കുന്നു

> **Lead Summary:** **Russia Ukraine War Live Updates : **യുക്രൈൻ തലസ്ഥാനം കീവ് വളഞ്ഞ് റഷ്യൻ സേന. കീവ് കടുത്ത പ്രതിരോധത്തിലാണെന്ന് യുക്രൈൻ സേന അറിയിച്ചു. കീവിലെ തന്ത്രപ്രധാനമായ കെട്ടിടം പിടിച്ചെടുക്കുനുള്ള റഷ്യയുടെ ശ്രമം തങ്ങൾ തകർത്തുയെന്നും യുക്രൈൻ വ്യക്തമാക്കി. എന്നാൽ തങ്ങൾ ആയുധം താഴെവെച്ച് കീഴടങ്ങില്ലെന്ന് പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത് സെലെൻസ്കി പുറത്ത് വിട്ട വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രക്ഷാദൗത്യത്തിന് 4 കേന്ദ്രമന്ത്രിമാർ യുക്രൈൻ അതിർത്തികളിലേക്ക്. ഹർദീപ് സിംഗ് പുരി, കിരൺ റിജിജു, വി കെ സിംഗ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ സംഘത്തിൽ

## Article Content

**Russia Ukraine War Live Updates : **യുക്രൈൻ തലസ്ഥാനം കീവ് വളഞ്ഞ് റഷ്യൻ സേന. കീവ് കടുത്ത പ്രതിരോധത്തിലാണെന്ന് യുക്രൈൻ സേന അറിയിച്ചു. കീവിലെ തന്ത്രപ്രധാനമായ കെട്ടിടം പിടിച്ചെടുക്കുനുള്ള റഷ്യയുടെ ശ്രമം തങ്ങൾ തകർത്തുയെന്നും യുക്രൈൻ വ്യക്തമാക്കി. എന്നാൽ തങ്ങൾ ആയുധം താഴെവെച്ച് കീഴടങ്ങില്ലെന്ന് പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത് സെലെൻസ്കി പുറത്ത് വിട്ട വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രക്ഷാദൗത്യത്തിന് 4 കേന്ദ്രമന്ത്രിമാർ യുക്രൈൻ അതിർത്തികളിലേക്ക്. ഹർദീപ് സിംഗ് പുരി, കിരൺ റിജിജു, വി കെ സിംഗ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ സംഘത്തിൽ

അമേരിക്ക ബെലാറൂസിലെ എംബസി അടച്ചു. യുക്രൈനും റഷ്യയും തമ്മിൽ ബെലാറൂസിൽ ചർച്ച പുരോഗമിക്കുവെയാണ് അമേരിക്കയുടെ നടപടി

Operation Ganga : 1396 വിദ്യാർഥികളെ ഇന്ത്യയിൽ തിരിച്ചെത്തിച്ചെന്ന് വിദേശകാര്യ മന്ത്രാലയം 

യൂറോപ്യൻ യൂണിയൻ ഞങ്ങളോട് ശത്രുതാപരമായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് റഷ്യ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു

യുക്രൈനിൽ നിന്നെത്തുന്ന ഇന്ത്യക്കാർക്ക് കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ് നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് ആർടി പിസിആർ, കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കേറ്റുകൾ ഹാജരാക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്രം അറിയിച്ചു.

റഷ്യയുടെ സൈനിക നടപടി പിൻവലിക്കുക എന്നതാണ് തങ്ങളുടെ പ്രധാനലക്ഷ്യമെന്ന് യുക്രൈനിയൻ പ്രധാനമമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി റോയേട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/28971/ukarain_russia)