---
title: "രണ്ട് മാസം മുമ്പ് വിവാഹിതയായ 19കാരി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍"
english_title: "suicide_maloor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/28949/suicide_maloor"
published_at: "2022-02-28T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621ca79a6ad3b_samayam-malayalam (1).jpg"
keywords: []
---

# രണ്ട് മാസം മുമ്പ് വിവാഹിതയായ 19കാരി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍

> **Lead Summary:** മാലൂര്‍: രണ്ടു മാസം മുമ്പ് വിവാഹിതയായ യുവതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

## Article Content

മാലൂര്‍: രണ്ടു മാസം മുമ്പ് വിവാഹിതയായ യുവതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

മട്ടന്നൂര്‍ ചിറക്കാടി സ്വദേശി രാജീവന്‍-വിജിത ദമ്പതികളുടെ മകള്‍ സയനോര(19)യെയാണ് ഇന്നലെ രാത്രിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് പോലിസ് നല്‍കുന്ന സൂചന. ഭര്‍ത്താവ് സുധീഷിന്റെ വീടായ മാലൂര്‍ ശിവപുരം വെമ്പടിത്തട്ടിലെ വീട്ടിലെ കിടപ്പുമുറിയില്‍ ജനല്‍ കമ്പിയില്‍ യുവതിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഞായറാഴ്ച രാത്രി 10ഓടെയാണ് സംഭവം. വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് രണ്ട് മാസം മുമ്പാണ് സുധീഷിനെ യുവതി വിവാഹം ചെയ്തത്.

കഴിഞ്ഞ ദിവസം ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന മാതാവിനെ കാണാന്‍ യുവതി തറവാട്ടുവീട്ടിലെത്തിയിരുന്നു.

തിരിച്ചു പോയ യുവതി ആത്മഹത്യക്ക് മുതിരുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. സഹോദരന്‍ സഞ്ജയ്. തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ മാലൂര്‍ പോലിസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/28949/suicide_maloor)