---
title: " ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസില്‍ തുരപ്പന്‍ സന്തോഷും കൂട്ടാളിയും പിടിയില്‍"
english_title: "thorappan_sandosh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/28920/thorappan_sandosh"
published_at: "2022-02-28T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621c8b41c0f2c_thorappan.jpg"
keywords: []
---

#  ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസില്‍ തുരപ്പന്‍ സന്തോഷും കൂട്ടാളിയും പിടിയില്‍

> **Lead Summary:** പേരാവൂർ: വെള്ളർവള്ളി നരസിംഹമൂർത്തി ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. ഒന്നാം പ്രതി പുലിക്കുരുമ്പ സ്വദേശി നെടുമല സന്തോഷ് വിജയൻ എന്ന തുരപ്പൻ സന്തോഷ്, മാഹി സ്വദേശി പട്ടാണിപറമ്പത്ത് പി.പി. രാഗേഷ് എന്നിവരെയാണ് അന്വേഷണ സംഘം ഞായറാഴ്ച രാത്രിയോടെ പിടികൂടിയത്.

## Article Content

പേരാവൂർ: വെള്ളർവള്ളി നരസിംഹമൂർത്തി ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. ഒന്നാം പ്രതി പുലിക്കുരുമ്പ സ്വദേശി നെടുമല സന്തോഷ് വിജയൻ എന്ന തുരപ്പൻ സന്തോഷ്, മാഹി സ്വദേശി പട്ടാണിപറമ്പത്ത് പി.പി. രാഗേഷ് എന്നിവരെയാണ് അന്വേഷണ സംഘം ഞായറാഴ്ച രാത്രിയോടെ പിടികൂടിയത്.

ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ 22നാണ് ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ സ്വർണത്തിന്റെയും വെള്ളിയുടെയും ആഭരണങ്ങൾ മോഷണം പോയത്‌.

ക്ഷേത്രത്തിനകത്തും പുറത്തുമുള്ള ഭണ്ഡാരങ്ങൾ തകർത്ത് പണവും മോഷ്ടിച്ചിരുന്നു. പുലർച്ചെ നടതുറക്കാനെത്തിയ പൂജാരിയാണ് മോഷണവിവരം ക്ഷേത്രം അധികൃതരെ അറിയിച്ചത്.

പേരാവൂർ പോലീസും കണ്ണൂരിൽനിന്ന്‌ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ ക്കുറിച്ച് സൂചന ലഭിച്ചത്.

പേരാവൂർ എസ്.ഐ. എം.വി.കൃഷ്ണന്റെ നേതൃത്വത്തിൽ എസ്.ഐ. പി.പി.പ്രഭാകരൻ, സീനിയർ സി.പി.ഒ. പി.ജി.സന്തോഷ്, സി.പി.ഒ.മാരായ സി.സത്യൻ, എം.ഷൗക്കത്തലി, ഇ.കെ.ഷിജിത്ത് എന്നിവരാണ് കേസന്വേഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/28920/thorappan_sandosh)