---
title: "'നാടിന്റെ നന്മയ്‌ക്കൊപ്പം കൈകോര്‍ക്കാം'  യുവജന  സംഘടനയുമായി കൈകോര്‍ത്ത് ശുചീകരണ യജ്ഞം രണ്ടാം ഘട്ടം വന്‍ വിജയമാക്കാന്‍ തളിപ്പറമ്പ നഗരസഭ"
english_title: " Cleaning Yajnam taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/28885/cleaning-yajnam-taliparamba"
published_at: "2022-02-28T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621c674c81a51_shucheekaran.jpg"
keywords: []
---

# 'നാടിന്റെ നന്മയ്‌ക്കൊപ്പം കൈകോര്‍ക്കാം'  യുവജന  സംഘടനയുമായി കൈകോര്‍ത്ത് ശുചീകരണ യജ്ഞം രണ്ടാം ഘട്ടം വന്‍ വിജയമാക്കാന്‍ തളിപ്പറമ്പ നഗരസഭ

> **Lead Summary:** തളിപ്പറമ്പ: നഗരം ശൂചീകരണത്തിനും സൗന്തര്യ വൽക്കരണത്തിനും വേണ്ടി വിവിധ പദ്ധതികളുമായി തളിപ്പറമ്പ നഗരസഭ യുവ ജന സംഘടനകളുടെയും വ്യാപാരി - തൊഴിലാളി സംഘടനകളുടെയും ഡ്രൈവേഴ്സ് യൂണിയൻ്റയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ നാടും നഗരവും ശുചീക രിക്കാനൊരുങ്ങുന്നു .

## Article Content

തളിപ്പറമ്പ: നഗരം ശൂചീകരണത്തിനും സൗന്തര്യ വൽക്കരണത്തിനും വേണ്ടി വിവിധ പദ്ധതികളുമായി തളിപ്പറമ്പ നഗരസഭ യുവ ജന സംഘടനകളുടെയും വ്യാപാരി - തൊഴിലാളി സംഘടനകളുടെയും ഡ്രൈവേഴ്സ് യൂണിയൻ്റയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ നാടും നഗരവും ശുചീക രിക്കാനൊരുങ്ങുന്നു .

' നഗരം ശുചീകരിക്കുകയും മാലിന്യ മുക്തമാക്കുന്നതിലൂടെ. : ആരോഗ്യം സംരക്ഷിക്കാം പകർച്ചവ്യാധികളെ. പ്രതിരോധിക്കാം' എന്ന ക്യാപ്ഷനിൽ മാർച്ച് 3 മുതൽ നടക്കുന്ന ജനകീയ ശുചീകരണ യജ്ഞത്തിൽ മുസ്ലിം യൂത്ത് ലീഗ് ,DYFI, യൂത്ത് കോൺഗ്രസ്, തുടങ്ങിയ യുവ ജന സംഘടനയുടെ സന്നദ്ധ സംഘടന വിഭാഗവും രംഗത്തിറങ്ങുന്നു.

നമ്മുടെ വൃത്തിഹീനമായ ചുറ്റുപാടുകൾ സൃഷ്ടിക്കുന്ന പകർച്ച വ്യാധികൾ നമുക്കാൻ താങ്ങാൻ കഴിയില്ലെന്നും അതുകൊണ്ടുതന്നെ താൻ വസിക്കുന്ന മുമ്പെങ്ങുമില്ലാത്ത വിധം പരിസര ശുചീകരണത്തിന് നാമോരുരുത്തരും സ്വയം സമർപ്പിക്കണമെന്നും നഗര സഭ ഹാളിൽ ചേർന്ന യോഗത്തിൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ആവശ്യപ്പെട്ടു.

യോഗത്തിൽ തളിപ്പറമ്പ നഗരസഭ വൈസ് ചെയർമാൻ കല്ലീങ്കിൽ പത്മനാഭൻ, പൊതുമരാമത്ത് സ്തിരം സമിതി അദ്ധ്യക്ഷൻമാരായ പി.പി മുഹമ്മദ് നിസാർ, എം.കെ ഷബിത, റജുല പി., കെ.പി.ഖദീജ നഗരസഭാ സിക്രട്ടറി എം.എസ്.ശ്രീരാഖ് കൗൺസിലർമാരായ സലീം കൊടിയിൽ, സുരേഷ് പി.വി, സാഹിദ പി.കെ, റസിയ പി.കെ,സജീറ , HI എം അബ്ദുൽ സത്താർ,

ശുചിത്വമിഷൻ കോഡിനേറ്റർ സുകുമാരൻ പി പി. JHIമാരായ അബ്ദുറഹിമാൻ പി, ബിജോ പി ജോസഫ് കെ.എസ്.റിയാസ് (വ്യപാരി വ്യവസായി എകോപന സമിതി) എം.ലക്ഷ്മണൻ ,എം വി ശശി( ഹോട്ടൽ അസോസിയേഷൻ ) വിവിധ യുവജന സംഘടനകളെ പ്രതിനിധീകരിച്ച് , അഷ്റഫ് ബാപ്പു (MYL) അക്ഷയ് കെ.കെ ( DYFI) കുഞ്ഞഹമ്മദ് .കെ (STU) എം ചന്ദ്രൻ (CITU) എം നാരായണൻ എം.എം (ടാക്സി ഡ്രൈവേഴ്സ്) മുഹമ്മദ് ഇല്യാസ് പി ഗുഡ്സ് ഓട്ടോ (STU) അഷ്ക്കർ കായക്കൂൽ (SKSSF )അഷ്റഫ് കെ.കെ . (SYS), സിനാൻ എം.സി, ഫൈസൽ എ.പി.(ISM) മഷൂദ് കെ.എസ് ( വിസ്ഡം യൂത്ത് ) നൗഷാദ് പി.കെ മുഹമ്മദ് അഷ്റഫ് ( DFC) തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/28885/cleaning-yajnam-taliparamba)