---
title: "  കെആര്‍എംയു ഐക്യദാര്‍ഢ്യദിനം ആചരിച്ചു"
english_title: "krmu_"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/28863/krmu_"
published_at: "2022-02-28T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621c53a57562e_krmu.jpg"
keywords: []
---

#   കെആര്‍എംയു ഐക്യദാര്‍ഢ്യദിനം ആചരിച്ചു

> **Lead Summary:** കേരള റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ ഫെബ്രുവരി 27 ഐക്യദാര്‍ഢ്യദിനമായി ആചരിച്ചു. കണ്ണൂര്‍ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുപുഴ ഗ്രാമീണ വായനശാലയിലേക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്തു.

## Article Content

കേരള റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ ഫെബ്രുവരി 27 ഐക്യദാര്‍ഢ്യദിനമായി ആചരിച്ചു. കണ്ണൂര്‍ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുപുഴ ഗ്രാമീണ വായനശാലയിലേക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്തു.

പയ്യന്നൂര്‍ താലൂക്ക് ലൈബ്രററി കൗണ്‍സില്‍ പ്രസിഡന്റും വായനശാല സെക്രട്ടറിയുമായ കെ. ദാമോദരന്‍ മാസ്റ്റര്‍ക്ക് കെആര്‍എംയു ജില്ലാ പ്രസിഡന്റ് ടി.പി. മനോജ് പുസ്തകങ്ങള്‍ കൈമാറി.

ചെറുപുഴ വികസന സമിതി പ്രസിഡന്റ് പി. കൃഷ്ണന്‍, കെആര്‍എംയു യൂണിറ്റ് ഭാരവാഹികളായ ജെയിംസ് ഇടപ്പള്ളില്‍, മോഹന്‍ പലേരി, ജയന്‍ പടത്തടം, അഭയ വില്‍സന്‍ എന്നിവര്‍ സംസാരിച്ചു.

ചടങ്ങിന്റെ ഭാഗമായി സാമൂഹ്യപ്രതിബന്ധതയുള്ള വാര്‍ത്തകളിലൂടെ ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകന്‍ എ.പി. വിനോദിനെ ഉപഹാരം നല്‍കി അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/28863/krmu_)