---
title: "കയരളം നോർത്ത് എ എൽ പി സ്കൂളിൽ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ സ്കൂൾ തല സമിതി രൂപീകരിച്ചു"
english_title: "Kayaralam North ALP School"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/288469/kayaralam-north-alp-school"
published_at: "2025-05-07T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681adffc0bd52_news-card.jpg"
keywords: []
---

# കയരളം നോർത്ത് എ എൽ പി സ്കൂളിൽ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ സ്കൂൾ തല സമിതി രൂപീകരിച്ചു

> **Lead Summary:** മയ്യിൽ:കേരള സർക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പാക്കുന്ന സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ സ്കൂൾ തല സമിതിയുടെ രൂപീകരണ യോഗം കയരളം നോർത്ത് എ എൽ പി സ്കൂളിൽ നടന്നു.

## Article Content

മയ്യിൽ:കേരള സർക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പാക്കുന്ന സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ സ്കൂൾ തല സമിതിയുടെ രൂപീകരണ യോഗം കയരളം നോർത്ത് എ എൽ പി സ്കൂളിൽ നടന്നു.

ബി ആർ സി കോഡിനേറ്റർ സി കെ രേഷ്മ പദ്ധതി വിശദീകരണം നടത്തി. പി ടി എ പ്രസിഡന്റ് ടി പി പ്രശാന്ത് അധ്യക്ഷനായി. കെ പി കുഞ്ഞികൃഷ്ണൻ, സി കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക കെ ശ്രീലേഖ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി സി മുജീബ് മാസ്റ്റർ നന്ദിയും പറഞ്ഞു. എ പി സുചിത്ര (ചെയർമാൻ), കെ ശ്രീലേഖ ടീച്ചർ (കൺവീനർ)

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/288469/kayaralam-north-alp-school)