---
title: "അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് 30000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്"
english_title: "District Enforcement Squad "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/287050/district-enforcement-squad"
published_at: "2025-04-30T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6812456d0134a_news-card.jpg"
keywords: []
---

# അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് 30000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

> **Lead Summary:** ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പട്ടുവം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് 3 കേസുകളിലായി 30000 രൂപ പിഴ ചുമത്തി.അരിയിൽ പ്രവർത്തിച്ചു വരുന്ന സീൽ വുഡ് ഇൻഡസ്ട്രീസിൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ സ്ഥാപനത്തിലെ തൊഴിലാളികൾ താമസിക്കുന്ന ക്വാട്ടേഴ്‌സിനു മുൻവശത്തു പലയിടങ്ങളിലായി പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചു വരുന്നതായും സ്ഥാപനത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള മലിനജലം തുറസായി ഒഴുക്കി വിടുന്നതായും ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള ജൈവ മാലിന്യങ്ങൾ തുറസായി കൂട്ടിയിട്ടിരിക്കുന്നതായും കണ്ടെത്തി.

## Article Content

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പട്ടുവം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് 3 കേസുകളിലായി 30000 രൂപ പിഴ ചുമത്തി.അരിയിൽ പ്രവർത്തിച്ചു വരുന്ന സീൽ വുഡ് ഇൻഡസ്ട്രീസിൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ സ്ഥാപനത്തിലെ തൊഴിലാളികൾ താമസിക്കുന്ന ക്വാട്ടേഴ്‌സിനു മുൻവശത്തു പലയിടങ്ങളിലായി പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചു വരുന്നതായും സ്ഥാപനത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള മലിനജലം തുറസായി ഒഴുക്കി വിടുന്നതായും ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള ജൈവ മാലിന്യങ്ങൾ തുറസായി കൂട്ടിയിട്ടിരിക്കുന്നതായും കണ്ടെത്തി.

കൂടാതെ സ്ഥാപനത്തിന്റെ പല ഭാഗങ്ങളിലും മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്ന സ്ഥിതിയും കണ്ടെത്തി. മാലിന്യങ്ങൾ ഉടൻ തന്നെ എടുത്തുമാറ്റാനും ദ്രവ മാലിന്യങ്ങൾ ഉൾപ്പടെയുള്ളവ ശാസ്ത്രീയമായി സംസ്‌ക്കരിക്കാനും സ്ഥാപനമുടമയ്ക്ക് സ്‌ക്വാഡ് നിർദേശം നൽകി. സ്ഥാപനത്തിന് 20000 രൂപ പിഴ ചുമത്തി.പറപ്പൂലിൽ പ്രവർത്തിച്ചു വരുന്ന ഹോട്ടൽ ന്യൂ ലാൻഡിന്റെ മലിന ജല ടാങ്ക് ലീക്ക് ചെയ്തു മലിന ജലം തുറസായി കെട്ടി കിടന്നു പ്രദേശത്ത് ദുർഗന്ധം പരത്തുന്ന അവസ്ഥയിൽ സ്‌ക്വാഡ് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നു ഹോട്ടലിന് 5000 രൂപ പിഴ ചുമത്തി.

മുള്ളൂൽ - വെള്ളിക്കീൽ റോഡിൽ പൊതു സ്ഥലത്തു റോഡിനു സമീപം മാലിന്യം തള്ളിയതിന് എടാട്ട് സ്വദേശി അഭിലാഷിനു സ്‌ക്വാഡ് 5000 രൂപ പിഴ ചുമത്തുകയും മാലിന്യങ്ങൾ സ്വന്തം ചിലവിൽ തിരികെ എടുപ്പിക്കുകയും ചെയ്തു.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി. കെ, പട്ടുവം ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ സോണിയ പി പി തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/287050/district-enforcement-squad)