നിർത്തിയിട്ട കാറിന്റെ ബോണറ്റിനുള്ളിൽ കയറിക്കൂടി പെരുമ്പാമ്പ്

നിർത്തിയിട്ട കാറിന്റെ ബോണറ്റിനുള്ളിൽ കയറിക്കൂടി പെരുമ്പാമ്പ്
Apr 30, 2025 08:07 PM | By Sufaija PP

കണ്ണൂർ താവക്കര പുതിയ ബസ്‌സ്റ്റാൻഡിൽ നിർത്തിയിട്ട കാറിന്റെ ബോണറ്റിനുള്ളിൽ കയറിക്കൂടി പെരുമ്പാമ്പ്.

സ്റ്റാൻഡിലെ കാർ പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ട പാപ്പിനിശ്ശേരി സ്വദേശി ജോജുവിന്റെ കാറിനുള്ളിലാണ് പെരുമ്പാമ്പ് കയറിയത്. പള്ളിക്കുന്നിൽനിന്ന്‌ പുതിയ ബസ് സ്റ്റാൻഡിലെത്തിയ ജോജു കാർ നിർത്തിയിട്ടശേഷം പുറത്തേക്ക് പോയതായിരുന്നു. തിരികെയെത്തിയ ഇദ്ദേഹത്തോട് പരിസരത്തുണ്ടായിരുന്നവരാണ് ബോണറ്റിന് മേൽ പാമ്പിനെ കണ്ടതായും പിന്നീട് പാമ്പ് കാറിനുള്ളിൽ കയറിയതായും പറഞ്ഞത്. കനത്ത മഴയുള്ള സമയത്തായിരുന്നു സംഭവം.


സംഭവമറിഞ്ഞ് ബസ് യാത്രക്കാരുൾപ്പെടെ വൻ ജനാവലി സ്ഥലത്ത് തടിച്ചുകൂടി. നാട്ടുകാരും സമീപത്തെ കടക്കാരും ഡ്രൈവർമാരും തിരച്ചിൽ തുടങ്ങിയെങ്കിലും പാമ്പിന്റെ പൊടിപോലും കണ്ടെത്താനായില്ല. പിന്നീട് മൊബൈൽ ഫോൺ ടോർച്ചിന്റെ വെളിച്ചത്തിലായി തിരച്ചിൽ. ഇതിനിടെ യുവാക്കൾ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താനുള്ള ശ്രമം തുടങ്ങി

വിവരമറിയിച്ചതിനെത്തുടർന്ന് മലബാർ അവയർനെസ് ആൻഡ് റസ്ക്യു സെന്റർ ഫോർ വൈൽഡ് ലൈഫ് (‘മാർക്ക്’) പ്രവർത്തകരായ റിയാസ് മാങ്ങാട്, സന്ദീപ്, ജിഷ്ണു എന്നിവർ സ്ഥലത്തെത്തി. ഇവർ ഏറെ വൈകാതെ പാമ്പിനെ പുറത്തെടുത്ത് ചാക്കിലാക്കി. സംഭവം നടന്ന് അരമണിക്കൂറിനുശേഷം പാമ്പിനെ പുറത്തെടുത്തതോടെയാണ് ആളുകൾ പിരിഞ്ഞുപോയത്.

Snake a

Next TV

Related Stories
ചിറക്കൽ, വെളളറക്കാട് റെയിൽവെ സ്റ്റേഷനുകൾ അടച്ചുപൂട്ടാൻ തീരുമാനം; തിങ്കളാഴ്ച മുതൽ ട്രെയിൻ നിർത്തില്ല

May 23, 2025 08:58 PM

ചിറക്കൽ, വെളളറക്കാട് റെയിൽവെ സ്റ്റേഷനുകൾ അടച്ചുപൂട്ടാൻ തീരുമാനം; തിങ്കളാഴ്ച മുതൽ ട്രെയിൻ നിർത്തില്ല

ചിറക്കൽ, വെളളറക്കാട് റെയിൽവെ സ്റ്റേഷനുകൾ അടച്ചുപൂട്ടാൻ തീരുമാനം; തിങ്കളാഴ്ച മുതൽ ട്രെയിൻ...

Read More >>
പയ്യന്നൂരിൽ ചെങ്കൽ പണയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു

May 23, 2025 08:53 PM

പയ്യന്നൂരിൽ ചെങ്കൽ പണയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു

പയ്യന്നൂരിൽ ചെങ്കൽ പണയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ...

Read More >>
ജില്ലയുടെ അഭിമാനമായി ചപ്പാരപ്പടവ ഹയർ സെക്കന്ററി സ്കൂൾ

May 23, 2025 08:08 PM

ജില്ലയുടെ അഭിമാനമായി ചപ്പാരപ്പടവ ഹയർ സെക്കന്ററി സ്കൂൾ

ജില്ലയുടെ അഭിമാനമായി ചപ്പാരപ്പടവ ഹയർ സെക്കന്ററി...

Read More >>
അഞ്ചാംപീടിക, ചെറുകുന്ന്‌ തറ റൂട്ടിലേക്ക്‌ നിലവിലുള്ള ചെറിയ അടിപ്പാത പൊളിച്ചുമാറ്റി വലിപ്പംകൂട്ടി പുനർനിർമിക്കും

May 23, 2025 08:04 PM

അഞ്ചാംപീടിക, ചെറുകുന്ന്‌ തറ റൂട്ടിലേക്ക്‌ നിലവിലുള്ള ചെറിയ അടിപ്പാത പൊളിച്ചുമാറ്റി വലിപ്പംകൂട്ടി പുനർനിർമിക്കും

അഞ്ചാംപീടിക, ചെറുകുന്ന്‌ തറ റൂട്ടിലേക്ക്‌ നിലവിലുള്ള ചെറിയ അടിപ്പാത പൊളിച്ചുമാറ്റി വലിപ്പംകൂട്ടി...

Read More >>
അമൃത് മിത്ര പദ്ധതി- 'Womens for Trees' ക്യാമ്പയിനിന് തളിപ്പറമ്പ നഗരസഭയിൽ തുടക്കമായി

May 23, 2025 08:00 PM

അമൃത് മിത്ര പദ്ധതി- 'Womens for Trees' ക്യാമ്പയിനിന് തളിപ്പറമ്പ നഗരസഭയിൽ തുടക്കമായി

അമൃത് മിത്ര പദ്ധതി- 'Womens for Trees' ക്യാമ്പയിനിന് തളിപ്പറമ്പ നഗരസഭയിൽ...

Read More >>
ആന്തൂർ നഗരസഭ  ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള മലയാള പഠന സാക്ഷരതാ പദ്ധതി ചങ്ങാതി സർട്ടിഫിക്കറ്റ് വിതരണം നടത്തി

May 23, 2025 05:57 PM

ആന്തൂർ നഗരസഭ ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള മലയാള പഠന സാക്ഷരതാ പദ്ധതി ചങ്ങാതി സർട്ടിഫിക്കറ്റ് വിതരണം നടത്തി

ആന്തൂർ നഗരസഭ ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള മലയാള പഠന സാക്ഷരതാ പദ്ധതി ചങ്ങാതി സർട്ടിഫിക്കറ്റ് വിതരണം...

Read More >>
Top Stories










News Roundup