---
title: "കണി ഒരുക്കുന്നതിനിടെ വിളക്കില്‍ നിന്നും വസ്ത്രത്തിലേക്ക് തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു"
english_title: "prasanna kumari"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/287008/prasanna-kumari"
published_at: "2025-04-30T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68120f1cd36d7_Untitled-2-web.jpg"
keywords: []
---

# കണി ഒരുക്കുന്നതിനിടെ വിളക്കില്‍ നിന്നും വസ്ത്രത്തിലേക്ക് തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

> **Lead Summary:** **പറശ്ശിനിക്കടവ്: **വിഷുദിനത്തിൽ കണി ഒരുക്കുന്നതിന് ഇടയിൽ വിളക്കില്‍ നിന്നും വസ്ത്രത്തിലേക്ക് തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

## Article Content

**പറശ്ശിനിക്കടവ്: **വിഷുദിനത്തിൽ കണി ഒരുക്കുന്നതിന് ഇടയിൽ വിളക്കില്‍ നിന്നും വസ്ത്രത്തിലേക്ക് തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

പറശ്ശിനിക്കടവ് ക്ഷേത്രത്തിന് സമീപം 'ശ്രീരാഗ'ത്തിൽ എം പ്രസന്ന കുമാരി (62) ആണ് പുലര്‍ച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഭർത്താവ്: രാജന്‍ പണിക്കർ. മക്കള്‍: രാഹുല്‍, റോഹന്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/287008/prasanna-kumari)