---
title: "കൈതപ്രം രാധാകൃഷ്ണൻ വധക്കേസ്: ഭാര്യയുടെ പങ്ക് വ്യക്തം, ഭാര്യ മിനി നമ്പ്യാർ റിമാൻഡിൽ"
english_title: " Kaithapram Radhakrishnan murder case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/286877/kaithapram-radhakrishnan-murder-case"
published_at: "2025-04-30T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6811a4f6207c3_news-card.jpg"
keywords: []
---

# കൈതപ്രം രാധാകൃഷ്ണൻ വധക്കേസ്: ഭാര്യയുടെ പങ്ക് വ്യക്തം, ഭാര്യ മിനി നമ്പ്യാർ റിമാൻഡിൽ

> **Lead Summary:** **പരിയാരം:** കൈതപ്രത്തെ പ്രാദേശിക ബി.ജെ.പി നേതാവ് കെ.കെ.രാധാകൃഷ്ണനെ വെടിവെച്ചുകൊന്ന കേസില്‍ ഭാര്യ കൂടി അറസ്റ്റില്‍.കൈതപ്രത്തെ മിനി നമ്പ്യാരെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ പരിയാരം എസ്.എച്ച്.ഒ എം.പി.വിനീഷ്‌കുമാര്‍ ഇന്ന് വൈകുന്നേരം അറസ്റ്റ് ചെയ്തത്.

## Article Content

**പരിയാരം:** കൈതപ്രത്തെ പ്രാദേശിക ബി.ജെ.പി നേതാവ് കെ.കെ.രാധാകൃഷ്ണനെ വെടിവെച്ചുകൊന്ന കേസില്‍ ഭാര്യ കൂടി അറസ്റ്റില്‍.കൈതപ്രത്തെ മിനി നമ്പ്യാരെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ പരിയാരം എസ്.എച്ച്.ഒ എം.പി.വിനീഷ്‌കുമാര്‍ ഇന്ന് വൈകുന്നേരം അറസ്റ്റ് ചെയ്തത്.

ഈ കേസിലെ ഒന്നാം പ്രതിയും കാമുകനുമായ സന്തോഷിന് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ മിനി ഒത്താശ ചെയ്തു എന്ന് വ്യക്തമായ സാഹചര്യത്തിലാണ് അറസ്റ്റ്.ഈ കേസില്‍ തോക്ക് നല്‍കിയ സിജോ ജോസഫിനെയും അറസ്റ്റ് ചെയ്തിരുന്നു.

മാര്‍ച്ച്-20 നാണ് രാധാകൃഷ്ണന്‍ പുതുതായി പണിയുന്ന വീടിന് സമീപം വെച്ച് രാത്രി ഏഴോടെ കൊല്ലപ്പെട്ടത്.കേസിലെ രണ്ടാം പ്രതിയാണ് മിനി നമ്പ്യാര്‍.പയ്യന്നൂര്‍ മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/286877/kaithapram-radhakrishnan-murder-case)