---
title: "കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും വിരമിക്കുന്ന അസിസ്റ്റൻ്റ് സെക്രട്ടറി എം.വി സുശീലക്ക് യാത്രയയപ്പ് നാളെ"
english_title: "Kuttiyattur Panchayat Service Cooperative Bank "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/286876/kuttiyattur-panchayat-service-cooperative-bank"
published_at: "2025-04-30T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6811a3b65afcc_Untitled-2-web.jpg"
keywords: []
---

# കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും വിരമിക്കുന്ന അസിസ്റ്റൻ്റ് സെക്രട്ടറി എം.വി സുശീലക്ക് യാത്രയയപ്പ് നാളെ

> **Lead Summary:** ചട്ടുകപ്പാറ- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും 29 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന അസിസ്റ്റൻറ് സെക്രട്ടറി ശ്രീമതി എം.വി.സുശീലക്ക് ഏപ്രിൽ 30ന് വൈകുന്നേരം 3.30 മണിക്ക് ചട്ടുകപ്പാറ ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് യാത്രയയപ്പ് നൽകും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ.കെ.രത്നകുമാരി ഉൽഘാടനം ചെയ്യും.

## Article Content

ചട്ടുകപ്പാറ- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും 29 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന അസിസ്റ്റൻറ് സെക്രട്ടറി ശ്രീമതി എം.വി.സുശീലക്ക് ഏപ്രിൽ 30ന് വൈകുന്നേരം 3.30 മണിക്ക് ചട്ടുകപ്പാറ ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് യാത്രയയപ്പ് നൽകും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ.കെ.രത്നകുമാരി ഉൽഘാടനം ചെയ്യും.

ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ അദ്ധ്യക്ഷ്യം വഹിക്കും. കുറ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.റെജി ഉപഹാര സമർപ്പണം നടത്തും. സഹകരണ പ്രസ്ഥാനവും കേന്ദ്ര-കേരള സർക്കാറും എന്ന വിഷയത്തിൽ സഹകരണ സെമിനാർ നടത്തും. തളിപ്പറമ്പ് അസിസ്റ്റൻറ് രജിസ്ട്രാർ ഓഫീസ് സൂപ്രണ്ട് കെ.സതീഷ് കുമാർ ഉൽഘാടനം ചെയ്യും. തുടർന്ന് രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ആശംസയർപ്പിച്ച് സംസാരിക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/286876/kuttiyattur-panchayat-service-cooperative-bank)