---
title: "യൂനിഫോം കോഡ് പാലിക്കാത്തതിന് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ മര്‍ദ്ദിച്ച അധ്യാപകന്‍ അറസ്റ്റില്‍"
english_title: "teacher was arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/28678/teacher-was-arrested"
published_at: "2022-02-27T07:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621ad92216f3e_news card.jpg"
keywords: []
---

# യൂനിഫോം കോഡ് പാലിക്കാത്തതിന് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ മര്‍ദ്ദിച്ച അധ്യാപകന്‍ അറസ്റ്റില്‍

> **Lead Summary:** **കൂത്തുപറമ്പ് : **യൂനിഫോം കോഡ് പാലിക്കാത്തതിന് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ മര്‍ദ്ദിച്ച അധ്യാപകന്‍ അറസ്റ്റില്‍. കണ്ണൂര്‍ തൊക്കിലങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപകന്‍ നിധിനെയാണ് കുട്ടികളുടെ ബന്ധുക്കളുടെ പരാതിയില്‍ കൂത്തുപറമ്ബ് പോലിസ് അറസ്റ്റു ചെയ്തത്.

## Article Content

**കൂത്തുപറമ്പ് : **യൂനിഫോം കോഡ് പാലിക്കാത്തതിന് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ മര്‍ദ്ദിച്ച അധ്യാപകന്‍ അറസ്റ്റില്‍. കണ്ണൂര്‍ തൊക്കിലങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപകന്‍ നിധിനെയാണ് കുട്ടികളുടെ ബന്ധുക്കളുടെ പരാതിയില്‍ കൂത്തുപറമ്ബ് പോലിസ് അറസ്റ്റു ചെയ്തത്.

മെരുവമ്ബായി, മുര്യാട് ഭാഗങ്ങളിലെ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. അതേസമയം, അധ്യാപകനെ അന്വേഷണ വിധേയമായി രണ്ടാഴ്ചത്തേക്ക് സസ്‌പെന്റ് ചെയ്തതായി സ്‌കൂള്‍ മാനേജ്‌മെന്റ് ഇന്നലെ അറിയിച്ചു.

സ്‌കൂളിലെ പത്താം ക്ലാസില്‍ പഠിക്കുന്ന മെരുവമ്ബായി സ്വദേശിനി, മൂരിയാട് സ്വദേശിനികള്‍ തുടങ്ങിയ മൂന്ന് വിദ്യാര്‍ഥിനികളെയാണ് ഇയാള്‍വെള്ളിയാഴ്ച്ച മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ വിദ്യാര്‍ഥികള്‍ പരിക്കുകളോടെ കുത്തുപറമ്ബ് ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/28678/teacher-was-arrested)