---
title: "ചക്രവാതച്ചുഴി: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ് "
english_title: "cyclone at bengal "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/28676/cyclone-at-bengal"
published_at: "2022-02-27T07:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621ad7ce95201_news card.jpg"
keywords: []
---

# ചക്രവാതച്ചുഴി: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ് 

> **Lead Summary:** **തിരുവനന്തപുരം: ** സംസ്ഥാനത്ത് ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച മുതല്‍ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും മഴ ലഭിക്കുമെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

## Article Content

**തിരുവനന്തപുരം: ** സംസ്ഥാനത്ത് ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച മുതല്‍ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും മഴ ലഭിക്കുമെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; കേരളത്തിൽ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് 3262 പേര്‍ക്ക് കോവിഡ്; ചികിത്സയിലുള്ളവര്‍ 30,000ലേക്ക്
ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിലും സമീപ പ്രദേശങ്ങളിലുമായി നാളെയോടെ (ഞായറാഴ്ച) ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.

ചക്രവാതച്ചുഴി ശക്തി പ്രാപിച്ച് തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചേക്കും. 

ചൊവ്വാഴ്ച മുതല്‍ മഴയ്ക്ക് സാധ്യത

ഈ ന്യൂനമര്‍ദ്ദം ശ്രീലങ്ക ഭാഗത്തേക്ക് നീങ്ങാനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ മഴ കിട്ടിയേക്കുമെന്നാണ് പ്രവചനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/28676/cyclone-at-bengal)