---
title: "'ഓപ്പറേഷൻ ഗംഗ' റൊമേനിയ അതിർത്തി കടന്ന ആദ്യസംഘം മുംബൈയിലെത്തി: 27 പേർ മലയാളികൾ"
english_title: "operation ganga"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/28674/operation-ganga"
published_at: "2022-02-27T07:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621ad68d3f1f7_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# 'ഓപ്പറേഷൻ ഗംഗ' റൊമേനിയ അതിർത്തി കടന്ന ആദ്യസംഘം മുംബൈയിലെത്തി: 27 പേർ മലയാളികൾ

> **Lead Summary:** യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കുന്നതിനുള്ള ആദ്യ ദൗത്യം വിജയകരം. 219 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ പറന്നിറങ്ങി.

## Article Content

യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കുന്നതിനുള്ള ആദ്യ ദൗത്യം വിജയകരം. 219 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ പറന്നിറങ്ങി.

യാത്രക്കാരെ കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. യുക്രൈനില്‍ നിന്ന് റുമാനിയയില്‍ എത്തിച്ച യാത്രക്കാരുടെ ആദ്യ സംഘത്തെയാണ് മുംബൈയില്‍ എത്തിച്ചത്. റുമാനിയയിലെ ബുക്കാറസ്റ്റില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. സംഘത്തില്‍ 27 മലയാളികള്‍ ഉണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/28674/operation-ganga)