---
title: "ജൽജീവൻ മിഷനിൽ ക്വാളിറ്റി മാനേജർ നിയമനം നടത്തുന്നു"
english_title: "jaljeevan mission"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/28673/jaljeevan-mission"
published_at: "2022-02-27T07:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621ad51128655_61f3aa9e0b94f_niyokov.png"
keywords: []
---

# ജൽജീവൻ മിഷനിൽ ക്വാളിറ്റി മാനേജർ നിയമനം നടത്തുന്നു

> **Lead Summary:** ജൽജീവൻ മിഷൻ പദ്ധതി പ്രകാരം കേരള ജല അതോറിറ്റി കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിൽ ആരംഭിക്കുന്ന ക്വാളിറ്റി കൺട്രോൾ ലാബുകളിൽ ടെക്നിക്കൽ മാനേജർ, ക്വാളിറ്റി മാനേജർ എന്നീ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു.

## Article Content

ജൽജീവൻ മിഷൻ പദ്ധതി പ്രകാരം കേരള ജല അതോറിറ്റി കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിൽ ആരംഭിക്കുന്ന ക്വാളിറ്റി കൺട്രോൾ ലാബുകളിൽ ടെക്നിക്കൽ മാനേജർ, ക്വാളിറ്റി മാനേജർ എന്നീ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു.

എംഎസ്സി കെമിസ്ട്രി, ജലപരിശോധനയിലുള്ള രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബിഎസ്സി കെമിസ്ട്രി, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ഒരു വർഷത്തേക്കാണ് നിയമനം. പരമാവധി പ്രായം 40 വയസ്സ്.

താൽപര്യമുള്ളവർ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഫെബ്രുവരി 28ന് രാവിലെ 11 മണിക്ക് താണയിലുള്ള ക്വാളിറ്റി കൺട്രോൾ സബ് ഡിവിഷൻ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 8547638574.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/28673/jaljeevan-mission)