---
title: "എം ഡി എം എയുമായി മാട്ടൂൽ സിദ്ദിഖ് പള്ളി സ്വദേശി പയ്യന്നൂർ പോലീസിന്റെ പിടിയിൽ"
english_title: "mdma case at mattool"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/28604/mdma-case-at-mattool"
published_at: "2022-02-26T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621a155e72027_news card.jpg"
keywords: []
---

# എം ഡി എം എയുമായി മാട്ടൂൽ സിദ്ദിഖ് പള്ളി സ്വദേശി പയ്യന്നൂർ പോലീസിന്റെ പിടിയിൽ

> **Lead Summary:** സിന്തറ്റിക് ഡ്രഗ്‌സ് വിഭാഗത്തിൽപ്പെടുന്ന ഗുരുതരമായ ഭവിഷ്യത്തുകൾക്ക് കാരണമാകുന്ന മാരക ലഹരിമരുന്നായ മെത്തലീൻഡയോക്സി മെത്താംഫീറ്റമിനുമായി മാട്ടൂൽ സിദ്ദിഖ് പള്ളി സ്വദേശിയായ റാഷിദ് കൊളച്ചേരി 31 വയസ്സ് നോർത്ത് എന്നയാളെ രാമന്തളി പാലക്കോട് വെച്ച് പയ്യന്നൂർ എസ് ഐ വിജേഷ് പി അറസ്റ്റ് ചെയ്തു.

## Article Content

സിന്തറ്റിക് ഡ്രഗ്‌സ് വിഭാഗത്തിൽപ്പെടുന്ന ഗുരുതരമായ ഭവിഷ്യത്തുകൾക്ക് കാരണമാകുന്ന മാരക ലഹരിമരുന്നായ മെത്തലീൻഡയോക്സി മെത്താംഫീറ്റമിനുമായി മാട്ടൂൽ സിദ്ദിഖ് പള്ളി സ്വദേശിയായ റാഷിദ് കൊളച്ചേരി 31 വയസ്സ് നോർത്ത് എന്നയാളെ രാമന്തളി പാലക്കോട് വെച്ച് പയ്യന്നൂർ എസ് ഐ വിജേഷ് പി അറസ്റ്റ് ചെയ്തു.

പയ്യന്നൂർ ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പയ്യന്നൂർ പോലീസ് ഇൻസ്പെക്ടർ മഹേഷ് കെ നായരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ് ചെയ്തത്. പ്രതിയിൽ നിന്നും 1.92ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതി സഞ്ചരിച്ച മോട്ടോർ സൈക്കിളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

പ്രതി എട്ടിക്കുളത്ത് ലഹരി മരുന്ന് വിൽപ്പനക്കെത്തിയതായിരുന്നു.അന്വേഷണ സംഘത്തിൽ എ എസ് ഐ അബ്ദുൽ റൗഫ് നികേഷ് സീനിയർ സിവിൽ പോലീസ് ഓഫീസർ നൗഫൽ അഞ്ചില്ലത്ത്,സിപിഒമാരായ ബിനേഷ്,ദേവൻ ബാബു, ശ്രീജിത്ത്,വിജിത്ത് ,ജോസ് ലിൻ എന്നിവരും ഉണ്ടായിരുന്നു.

പയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മയക്കുമരുന്നുകൾക്കെതിരെ പോലീസ് നടത്തുന്ന ശക്തമായ നടപടികൾ ജനങ്ങളിൽ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട് മയക്കുമരുന്നു വിൽപന ക്കാർക്കെതിരെ പ്രാദേശികമായി ജനങ്ങൾ ആക്ഷൻ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/28604/mdma-case-at-mattool)