---
title: "വിൽപ്പനക്കായി കൊണ്ടുപോകുന്ന കഞ്ചാവും എം ഡി എം എയുമായി യുവാവിനെ എക്സൈസ് അതിസാഹസികമായി  പിടികൂടി"
english_title: "rrest youth with cannabis and MDMA for sale"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/285165/rrest-youth-with-cannabis-and-mdma-for-sale"
published_at: "2025-04-22T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6807c4a025974_news-card.jpg"
keywords: []
---

# വിൽപ്പനക്കായി കൊണ്ടുപോകുന്ന കഞ്ചാവും എം ഡി എം എയുമായി യുവാവിനെ എക്സൈസ് അതിസാഹസികമായി  പിടികൂടി

> **Lead Summary:** കണ്ണൂർ എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ ഷനിൽ കുമാർ സി പിയും പാർട്ടിയും ചേർന്ന്‌ 6.137 ഗ്രാം മെത്തഫിറ്റാമിനും 11 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. KL 41 E 1442 ടൊയോട്ട കോറോള്ള കാറിൽ കടത്തുകയായിരുന്നു. തൊട്ടട കാക്കറ റോഡിൽ റാഷി നിവാസിൽ മുഹമ്മദ്‌ റാഷിദ് എം.പിനെയാണ് പിടികൂടിയത്.

## Article Content

കണ്ണൂർ എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ ഷനിൽ കുമാർ സി പിയും പാർട്ടിയും ചേർന്ന്‌ 6.137 ഗ്രാം മെത്തഫിറ്റാമിനും 11 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. KL 41 E 1442 ടൊയോട്ട കോറോള്ള കാറിൽ കടത്തുകയായിരുന്നു. തൊട്ടട കാക്കറ റോഡിൽ റാഷി നിവാസിൽ മുഹമ്മദ്‌ റാഷിദ് എം.പിനെയാണ് പിടികൂടിയത്.

പ്രതി കണ്ണൂർ ടൗണിലേക്ക് മയക്കുമരുന്നു വില്പന ചെയ്യാൻ വരുന്നതായി എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗം ഗണേഷ് ബാബുവിന് ലഭിച്ച വിവരത്തെ തുടർന്ന് കണ്ണൂർ ടൗണിൽ വെച്ച് വാഹന പരിശോധന നടത്തി വരവേ, എക്‌സൈസ് പാർട്ടിയെ വെട്ടിച്ചു പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വിധം നഗരത്തെ ഭീതിയിലാഴ്‌ത്തി നിരവധി യാത്രാ വാഹനങ്ങളെ ഇടിച്ചു കേടുവരുത്തി കടന്നുപോയ പ്രതിയെ കണ്ണൂർ തളാപ്പിൽ വെച്ച് അതി സാഹസികമായാണ് പിടികൂടിയത്. കേസ് കണ്ടെത്തുന്നതിന് കേരള ATS ന്റെ സഹായം ലഭിച്ചിട്ടുണ്ട്. കണ്ണൂർ JFCM കോടതി ഒന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കേസ് കണ്ടെടുത്ത പാർട്ടിയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ മാരായ ഉണ്ണികൃഷ്ണൻ വി പി, സന്തോഷ്‌ എം കെ, പ്രിവെന്റീവ് ഓഫീസർ ഗ്രേഡ് മാരായ സുജിത് E, രജിത് കുമാർ എൻ, സിവിൽ എക്‌സൈസ് ഓഫീസർ മരായ അനീഷ് ടി, ഗണേഷ് ബാബു പി വി, വനിത സിവിൽ എക്‌സൈസ് ഓഫീസർ ഷമീന എം പി, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ ഷജിത്ത് പി എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/285165/rrest-youth-with-cannabis-and-mdma-for-sale)