---
title: "ഹിജാബ് വിരുദ്ധത: കണ്ണൂരിൽ വനിതാ ലീഗ് പ്രതിഷേധ സംഗമം നടത്തി "
english_title: "Hijab issue, women league"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/28456/hijab-issue-women-league"
published_at: "2022-02-25T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6218fc0a65068_IMG-20220225-WA0146.jpg"
keywords: []
---

# ഹിജാബ് വിരുദ്ധത: കണ്ണൂരിൽ വനിതാ ലീഗ് പ്രതിഷേധ സംഗമം നടത്തി 

> **Lead Summary:** ഹിജാബ് വിരുദ്ധതയിലൂടെയുള്ള പൗരാവകാശ ധ്വംസനത്തിനും സ്ത്രീ വിരുദ്ധതക്കുമെതിരെ വനിതാ ലീഗിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ പ്രതിഷേധ സംഗമം നടത്തി. പ്രതിഷേധ പരിപാടിയുടെ സംസ്ഥാന തല ഉല്‍ഘാടനം വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട് നിര്‍വഹിച്ചു.

## Article Content

ഹിജാബ് വിരുദ്ധതയിലൂടെയുള്ള പൗരാവകാശ ധ്വംസനത്തിനും സ്ത്രീ വിരുദ്ധതക്കുമെതിരെ വനിതാ ലീഗിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ പ്രതിഷേധ സംഗമം നടത്തി. പ്രതിഷേധ പരിപാടിയുടെ സംസ്ഥാന തല ഉല്‍ഘാടനം വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട് നിര്‍വഹിച്ചു.

എല്ലാമതവിഭാഗങ്ങള്‍ക്കും അവരുടെആചാരങ്ങളുംഅനുഷ്ടാനങ്ങളും വസ്ത്രധാരണവും ഭരണഘടനാപരമായി ഉറപ്പ് നല്‍കിയിട്ടുള്ള രാജ്യത്ത് ഹിജാബ് വിരുദ്ധതയിലൂടെ പൗരാവകാശ ധ്വംസനത്തിനു ശ്രമം നടക്കുകയാണെന്നു വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട് പറഞ്ഞു.

പൗരാവകാശ ധ്വംസനത്തിനും സ്ത്രീ വിരുദ്ധതക്കുമെതിരെ വനിതാ ലീഗിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

ജനറല്‍ സെക്രട്ടറി അഡ്വ.പി. കുല്‍സു അദ്ധ്യക്ഷയായി. റോഷ്‌നി ഖാലിദ്, പി. സഫിയ, സറീന ഹസീബ് , ബ്രസീലിയ ശംസുദ്ധീന്‍, സി. സീനത്ത്, പി. സാജിത, കെ.ഷബീന എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/28456/hijab-issue-women-league)