---
title: "പോക്സോ കേസിൽ ഒരാൾ അറസ്റ്റിൽ "
english_title: "Pocso case arrrst "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/28449/pocso-case-arrrst"
published_at: "2022-02-25T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6218f5178a693_IMG-20220225-WA0139.jpg"
keywords: []
---

# പോക്സോ കേസിൽ ഒരാൾ അറസ്റ്റിൽ 

> **Lead Summary:** ചെറുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. ചെറുപുഴ കോഴിച്ചാൽ സ്വദേശി വി.കെ.അജിത്കുമാറിനെ യാണ് ചെറുപുഴഎസ്.ഐ.എം.പി.ഷാജി അറസ്റ്റു ചെയ്തത്.

## Article Content

ചെറുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. ചെറുപുഴ കോഴിച്ചാൽ സ്വദേശി വി.കെ.അജിത്കുമാറിനെ യാണ് ചെറുപുഴഎസ്.ഐ.എം.പി.ഷാജി അറസ്റ്റു ചെയ്തത്.

മൂന്ന് ദിവസം മുമ്പാണ് രണ്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.കുട്ടി ബന്ധുക്കളോട് വിവരം പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ പോലീസിൽ പരാതി നൽകി.

കുട്ടിയുടെ മൊഴിയെടുത്ത ചെറുപുഴ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് ഇന്നലെ രാത്രിയോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.തുടർന്ന് പോലീസ് ബാലികയെ പയ്യന്നൂർ കോടതിയിലെത്തിച്ച് മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്താനും നീക്കം തുടങ്ങി.

പോക്സോ നിയമപ്രകാരം അറസ്റ്റിലായ പ്രതിയെ വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/28449/pocso-case-arrrst)