---
title: "കണ്ണൂർ പയ്യന്നൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ്സുകളുടെ സമരം പിൻവലിച്ചു"
english_title: "bus services restarted"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/28373/bus-services-restarted"
published_at: "2022-02-25T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6218a2bd960dc_Untitled-2 web.jpg"
keywords: []
---

# കണ്ണൂർ പയ്യന്നൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ്സുകളുടെ സമരം പിൻവലിച്ചു

> **Lead Summary:** ഒടുവിൽ ബസ് സമരം പിൻവലിച്ചു, തളിപ്പറമ്പ് പയ്യന്നൂർ കണ്ണൂർ റൂട്ടിലോടുന്ന ബസ്സുകളുടെ പണിമുടക്ക് പിൻവലിച്ചു. തളിപ്പറമ്പ് ആർഡിഒ ഇ പി മേഴ്‌സിയുടെ നേതൃത്വത്തിൽ തൊഴിലാളികളുമായി നടത്തിയ രണ്ടാമത്തെ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്.

## Article Content

ഒടുവിൽ ബസ് സമരം പിൻവലിച്ചു, തളിപ്പറമ്പ് പയ്യന്നൂർ കണ്ണൂർ റൂട്ടിലോടുന്ന ബസ്സുകളുടെ പണിമുടക്ക് പിൻവലിച്ചു. തളിപ്പറമ്പ് ആർഡിഒ ഇ പി മേഴ്‌സിയുടെ നേതൃത്വത്തിൽ തൊഴിലാളികളുമായി നടത്തിയ രണ്ടാമത്തെ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്.

ചർച്ച പരാജയപ്പെട്ടതിനാൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് ആർഡിഒ വിളിച്ച രണ്ടാമത്തെ ചർച്ചയിലാണ് സമരം പിൻവലിക്കാനുള്ള തീരുമാനം ഉണ്ടായത്. കഴിഞ്ഞദിവസം ഒരു കൂട്ടം വിദ്യാർഥികൾ ബസ്സുകൾ തടയുകയും ബസ് ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തതിന്റെ പേരിൽ ഇന്നലെ മുതൽ പയ്യന്നൂർ കണ്ണൂർ റൂട്ടിലുള്ള ബസ്സുകൾ പണിമുടക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/28373/bus-services-restarted)