---
title: " സ്വദഖത്തുള്ള മൗലവി നിര്യാതനായി"
english_title: "swadakhathulla moulavi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/283312/swadakhathulla-moulavi"
published_at: "2025-04-14T09:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fc8809d8cb3_Untitled-2-web.jpg"
keywords: []
---

#  സ്വദഖത്തുള്ള മൗലവി നിര്യാതനായി

> **Lead Summary:** **കമ്പിൽ: **കമ്പിൽ മുസ്ലിയാർകാന്റവിട സ്വദഖത്തുള്ള മൗലവി നിര്യാതനായി പരേതരായ കമ്പിൽ താജുദ്ദീൻ അബ്ദുറഹ്മാൻ മുസ്‌ലിയാരുടെയും ബീവി കമ്പിൽ എന്നവരുടെയും മകനാണ്.

## Article Content

**കമ്പിൽ: **കമ്പിൽ മുസ്ലിയാർകാന്റവിട സ്വദഖത്തുള്ള മൗലവി നിര്യാതനായി പരേതരായ കമ്പിൽ താജുദ്ദീൻ അബ്ദുറഹ്മാൻ മുസ്‌ലിയാരുടെയും ബീവി കമ്പിൽ എന്നവരുടെയും മകനാണ്.

ഭാര്യ പരേതയായ ആസിയ. മക്കൾ: സക്കീന, മുഹമ്മദ് കുഞ്ഞി, റംലത്ത്, അബ്ദുൽ ജലീൽ, ഫരീദ.

മരുമക്കൾ: അബ്ദുസമദ്, ആയിഷാബി, അബ്ദുൽ ജമാൽ, ഫസീല, ജാബിർ.

സഹോദരന്മാർ: പരേതരായ ഫാസി മുസലിയാർ മാലോട്ട് ഷുക്കൂർ മുസ്‌ലിയാർ മാങ്കടവ്, കരീം മാലോട്ട്,ശാദുലി മുണ്ടേരി, സഫിയ, ജമീല ,റുഖിയ, അസ്മ, ജമീല.

കമ്പിൽ നൂറുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട്, കമ്പിൽ ലത്തീഫിയ ഇസ്ലാമിക് സെൻറർ സ്ഥാപക അംഗം, പാമ്പുരുത്തി മാപ്പിള എ യു പി സ്കൂൾ റിട്ടയേഡ് അധ്യാപകൻ തുടങ്ങി മത സാമൂഹിക സേവന രംഗങ്ങളിൽ സജീവ സാന്നിധ്യം ആയിരുന്നു. മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ കമ്പിൽ മൈതാനി പള്ളി കബർസ്ഥാനിൽ മറവ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/283312/swadakhathulla-moulavi)