---
title: "അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി; സംസ്ഥാനത്ത് ശ്രീകണ്ഠപുരം നഗരസഭ മൂന്നാമത് "
english_title: "sreekandapuram corperation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/28325/sreekandapuram-corperation"
published_at: "2022-02-25T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621877bf56f11_news card.jpg"
keywords: []
---

# അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി; സംസ്ഥാനത്ത് ശ്രീകണ്ഠപുരം നഗരസഭ മൂന്നാമത് 

> **Lead Summary:** **ശ്രീകണ്ഠപുരം : **2017 മുതലാണ് ശ്രീകണ്ഠപുരം നഗരസഭയിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്. ആദ്യവർഷങ്ങളിൽ വളരെ പരിമിതമായ തുകയാണ് ലഭിച്ചിരുന്നതെന്ന് ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന പറഞ്ഞു. എന്നാൽ, ഈ വർഷം 1.5 കോടി രൂപ പദ്ധതിക്കായി ലഭിച്ചു.

## Article Content

**ശ്രീകണ്ഠപുരം : **2017 മുതലാണ് ശ്രീകണ്ഠപുരം നഗരസഭയിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്. ആദ്യവർഷങ്ങളിൽ വളരെ പരിമിതമായ തുകയാണ് ലഭിച്ചിരുന്നതെന്ന് ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന പറഞ്ഞു. എന്നാൽ, ഈ വർഷം 1.5 കോടി രൂപ പദ്ധതിക്കായി ലഭിച്ചു.

ഈ തുക പൂർണമായും വിനിയോഗിക്കുകയും ചെയ്തു. ആകെ 51,500 തൊഴിൽദിനങ്ങളാണുണ്ടായത്. കാർഷികമേഖലയിലെ പ്രവൃത്തികളോടൊപ്പം പരമ്പരാഗത ജലസ്രോതസ്സുകളുടെ പരിപാലനം, റോഡുകളുടെ സംരക്ഷണം, മഴവെള്ളസംഭരണം, ക്ഷീരമേഖലയിലെ പ്രവർത്തനം തുടങ്ങിയ പ്രവൃത്തികളാണ് നടപ്പാക്കിയത്.

ക്ഷീരകർഷകർക്ക് സഹായം നൽക്കുന്ന പദ്ധതിയും മികച്ചരീതിയിൽ നടപ്പാക്കി. രണ്ട് പശുവും പ്രതിദിനം 10 ലിറ്ററിലധികം പാൽവില്പന നടത്തുന്നവർക്ക് പ്രതിദിനം ഒരു തൊഴിൽദിനത്തിന്റെ കൂലി നൽകുന്നരീതിയാണിത്.

നിലവിൽ 125 പേർ ഈ പദ്ധതിയിൽ അംഗങ്ങളാണ്. ഓവർസിയർ മുഹമ്മദ്‌ ഷാഫി, അക്കൗണ്ടന്റ് ജോജി ജോർജ് എന്നിവരാണ് ശ്രീകണ്ഠപുരം നഗരസഭയിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് നേതൃത്വം നൽകിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/28325/sreekandapuram-corperation)