---
title: "കണ്ണൂരിൽ ട്രെയിനിന് കല്ലേറിഞ്ഞ സംഭവത്തിൽ പ്രതി അറസ്റ്റിൽ"
english_title: "Suspect arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/283242/suspect-arrested"
published_at: "2025-04-13T18:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fbb937ee83e_Untitled-2-web.jpg"
keywords: []
---

# കണ്ണൂരിൽ ട്രെയിനിന് കല്ലേറിഞ്ഞ സംഭവത്തിൽ പ്രതി അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ: **കണ്ണൂരിൽ ട്രെയിനിന് കല്ലേറിഞ്ഞ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കണ്ണൂർ ഏഴോം കൊട്ടില സ്വദേശി എം രൂപേഷിനെയാണ് കണ്ണൂർ ആർപിഎഫ് അറസ്റ്റ് ചെയ്‌തത്. ഇന്നലെ രാത്രി 10 മണിയോടെ കോയമ്പത്തൂർ - കണ്ണൂർ എക്സ്പ്രസ് യാത്രക്കാരെ ഇറക്കി കണ്ണൂർ സ്റ്റേഷൻ യാർഡിലേക്ക് മാറ്റുന്നതിനിടെയാണ് 3 തവണ കല്ലേറുണ്ടായത്.

## Article Content

**കണ്ണൂർ: **കണ്ണൂരിൽ ട്രെയിനിന് കല്ലേറിഞ്ഞ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കണ്ണൂർ ഏഴോം കൊട്ടില സ്വദേശി എം രൂപേഷിനെയാണ് കണ്ണൂർ ആർപിഎഫ് അറസ്റ്റ് ചെയ്‌തത്. ഇന്നലെ രാത്രി 10 മണിയോടെ കോയമ്പത്തൂർ - കണ്ണൂർ എക്സ്പ്രസ് യാത്രക്കാരെ ഇറക്കി കണ്ണൂർ സ്റ്റേഷൻ യാർഡിലേക്ക് മാറ്റുന്നതിനിടെയാണ് 3 തവണ കല്ലേറുണ്ടായത്.

ഷണ്ടിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ജീവനക്കാരി കല്ലേറിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കല്ലേറ് നടത്തി രക്ഷപ്പെട്ട പ്രതിയെ മിനുട്ടുകൾക്കകം ആർപിഎഫ് ഇൻസ്പെക്ടർ ജെ. വർഗ്ഗീസ്, ഉദ്യോഗസ്ഥരായ മനോജ് കുമാർ, ശശീധരൻ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/283242/suspect-arrested)