തളിപ്പറമ്പ്: പട്ടുവം മദ്റസത്തുൽ ഫലാഹിൽ 'നേരറിവ് നല്ല നാളേക്ക് ' എന്ന പ്രമേയത്തിൽ മദ്റസ പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രസിഡൻ്റ് മുസ്തഫ ഹാജിയുടെ അദ്ധ്യക്ഷതയിൽ സ്വദർ മുഅല്ലിം ഹാഫിള് സ്വഫ്‌വാൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. സമസ്ത കണ്ണൂർ ജില്ലാ മുശാവറ അംഗം ശൈഖുനാ മാണിയൂർ അബ്ദുള്ള ബാഖവി ആദ്യക്ഷരം ചൊല്ലികൊടുക്കലും നസ്വീഹത്തും നടത്തി.

മാനേജ്‌മെന്റ് സെക്രട്ടറി മുഹമ്മദ്.സി സ്വാഗത ഭാഷണം പറഞ്ഞു. നാസ്വിഹ് ഫൈസി റബ്ബാനി, ഉമർ മിർഷാദ് ഫൈസി, ജിഷാദ് ഫൈസി, മാനേജ്‌മെന്റ് ട്രഷറർ ഹനീഫ പട്ടുവം എന്നിവർ ആശംസ പ്രസംഗം നടത്തിയ പരിപാടിയിൽ കമ്മിറ്റി അംഗം റംഷാദ് പട്ടുവം നന്ദി പറഞ്ഞു.സിറാജ് കുറ്റിക്കോൽ, ഹകീം പട്ടുവം, കമ്മിറ്റി ഭാരവാഹികളായ അബ്ദുള്ള കെ കെ ,നജീബ്, അബ്ദുൽ കരീം,ശാക്കിർ,അബൂബക്കർ തുടങ്ങിയവർ സംബന്ധിച്ചു.
Madrasah Entrance Festival