---
title: "കാമ്പസാർ തഅലീമുദ്ധീൻ മദ്രസ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും എസ് കെ ജെ എം പ്രവേശനോത്സവ ഉദ്ഘാടനവും സംഘടിപ്പിച്ചു"
english_title: "Campusar Taalimuddin Madrasa "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/283143/campusar-taalimuddin-madrasa"
published_at: "2025-04-13T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fb3cf85ab27_news-card.jpg"
keywords: []
---

# കാമ്പസാർ തഅലീമുദ്ധീൻ മദ്രസ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും എസ് കെ ജെ എം പ്രവേശനോത്സവ ഉദ്ഘാടനവും സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ: **നിരവധി തലമുറകൾക്ക് വിജ്ഞാനത്തിന്റെ വെളിച്ചം പകർന്ന കാമ്പസാർ തഅലീമുദ്ധീൻ മദ്രസ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും എസ് കെ ജെ എം കണ്ണൂർ റൈഞ്ച് തല പ്രവേശനോത്സവ ഉദ്ഘാടനവും കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു.

## Article Content

**കണ്ണൂർ: **നിരവധി തലമുറകൾക്ക് വിജ്ഞാനത്തിന്റെ വെളിച്ചം പകർന്ന കാമ്പസാർ തഅലീമുദ്ധീൻ മദ്രസ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും എസ് കെ ജെ എം കണ്ണൂർ റൈഞ്ച് തല പ്രവേശനോത്സവ ഉദ്ഘാടനവും കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു.

സാങ്കേതികവിദ്യ അനുദിനം പുരോഗമിക്കുന്ന ഈ കാലത്ത് വിദ്യാർത്ഥികളുടെ പഠനാന്തരീക്ഷവും ഏറെ മെച്ചപ്പെടേണ്ടതുണ്ട്. ഇത്തരം സംവിധാനങ്ങൾ അതിന് ഏറെ സഹായകരമാണെന്നും ഇത്തരം മത പഠന കേന്ദ്രങ്ങളിൽ നിന്ന് നേടുന്ന ധാർമികമായ മൂല്യങ്ങൾ ജീവിതത്തിൻറെ വിവിധ മേഖലകളിലും കാത്തു സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ അധ്യയന വർഷത്തിലെ റാങ്ക് ജേതാക്കളെ പ്രത്യേക ഉപഹാരം നൽകി ആദരിച്ചു. പ്രസിഡണ്ട് പുനത്തിൽ ബാസിത്ത് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഇ. മുഹമ്മദ് ഹാഷിം , ഷാഹിദ് കെ വി ടി , പി സിറാജുദ്ദീൻ ,മുഖ്താർ എം കെ ,സാഹിർ , സഹീർ , സദർ മുഅല്ലിം ഉസ്മാൻ മൗലവി ,ഉബൈദ് ഹുദവി എന്നിവർ സംസാരിച്ചു. ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലേക്ക് ഏപ്രിൽ 20 വരെ അഡ്മിഷൻ നൽകപ്പെടും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/283143/campusar-taalimuddin-madrasa)