---
title: "ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: കണ്ണൂർ സ്വദേശി പിടിയിൽ"
english_title: "cheeting case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/28295/cheeting-case"
published_at: "2022-02-25T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621855d2aecac_download (13).jpg"
keywords: []
---

# ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: കണ്ണൂർ സ്വദേശി പിടിയിൽ

> **Lead Summary:** **കോഴിക്കോട് : **കലക്ടറേറ്റിൽ ജോലി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ. കണ്ണൂർ സ്വദേശിനിയാണ് പിടിയിലായത്. ജോലി ശരിയാക്കാമെന്ന് പറഞ്ഞ് യുവാവിനേയും യുവാവിന്റെ അമ്മയേയും കൂട്ടി ഇന്ന് രാവിലെയാണ് സ്ത്രീ കലക്ടറേറ്റിലെത്തിയത്. ബാലുശ്ശേരി സ്വദേശികളാണ് അമ്മയും മകനും.

## Article Content

**കോഴിക്കോട് : **കലക്ടറേറ്റിൽ ജോലി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ. കണ്ണൂർ സ്വദേശിനിയാണ് പിടിയിലായത്. ജോലി ശരിയാക്കാമെന്ന് പറഞ്ഞ് യുവാവിനേയും യുവാവിന്റെ അമ്മയേയും കൂട്ടി ഇന്ന് രാവിലെയാണ് സ്ത്രീ കലക്ടറേറ്റിലെത്തിയത്. ബാലുശ്ശേരി സ്വദേശികളാണ് അമ്മയും മകനും.

ജോലി ലഭിക്കുന്നതിന് സർട്ടിഫിക്കറ്റ് നൽകുന്നതിനായാണ് ഇവർ എത്തിയത്. സംശയം തോന്നിയ ജീവനക്കാർ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചു. ഉടനെ എ.ഡി.എം സി. മുഹമ്മദ് റഫീഖ്‌ നടക്കാവ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി യുവതിയെ ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പ് വെളിവായത്. ജോലി ലഭിക്കാനായി യുവാവ് 3 വർഷം മുൻപ് രണ്ടു ലക്ഷം രൂപ നൽകിയതായും വിവരമുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/28295/cheeting-case)