തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷറഫ് മലപ്പട്ടവും പാർട്ടിയും ചേർന്ന് തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ തളിപ്പറമ്പ കാനത്ത് ചിറയിൽ വെച്ച് വെസ്റ്റ് ബംഗാൾ സംസ്ഥാനത്ത് മുർഷിദബാദ് ജില്ലയിലെ ഉത്പൽ മൊണ്ടൽ (36) എന്നവരെ 25 ഗ്രാം ഉണക്ക കഞ്ചാവ്

കൈവശം വച്ച് കടത്തികൊണ്ടു വന്ന കുറ്റത്തിന് NDPS കേസെടുത്തു. പാർട്ടിയിൽ ,പ്രവന്റീവ് ഓഫീസർ ഉല്ലാസ് ജോസ്, സിവിൽ എക്സൈസ് ഓഫീസർ വിജിത്ത്. ടി. വി, വനിത സിവിൽ എക്സൈസ് ഓഫീസർ അനു. എം. പി.എന്നിവരും ഉണ്ടായിരുന്നു.
ganja