---
title: "സമയം വിഷു,റംസാൻ, ഈസ്റ്റർ പതിപ്പിൻ്റെ പ്രകാശനം എ വി അജയകുമാർ നിർവ്വഹിച്ചു"
english_title: "The release of the Vishu, Ramzan and Easter editions"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/282806/the-release-of-the-vishu-ramzan-and-easter-editions"
published_at: "2025-04-11T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f8e7531bfea_news-card.jpg"
keywords: []
---

# സമയം വിഷു,റംസാൻ, ഈസ്റ്റർ പതിപ്പിൻ്റെ പ്രകാശനം എ വി അജയകുമാർ നിർവ്വഹിച്ചു

> **Lead Summary:** സമയം -വിഷു-റംസാൻ-ഈസ്റ്റർ പതിപ്പിൻ്റെ പ്രകാശനം കേരള ഫോക്‌ലോർ അക്കാദമി സെക്രട്ടറി, എ വി അജയകുമാർ നിർവ്വഹിച്ചു. നോവലിസ്റ്റ്ദിനേശൻ കണ്ണപുരം ഏറ്റുവാങ്ങി.

## Article Content

സമയം -വിഷു-റംസാൻ-ഈസ്റ്റർ പതിപ്പിൻ്റെ പ്രകാശനം കേരള ഫോക്‌ലോർ അക്കാദമി സെക്രട്ടറി, എ വി അജയകുമാർ നിർവ്വഹിച്ചു. നോവലിസ്റ്റ്ദിനേശൻ കണ്ണപുരം ഏറ്റുവാങ്ങി.

ഏപ്രിൽ 10, വൈകുന്നേരം 4 മണിക്ക്ക ണ്ണൂർ പ്ലാസ ജംഗ്ഷനിലുള്ള സിറ്റി സെന്ററിലെ രണ്ടാം നിലയിലുള്ള സമയം പബ്ലിക്കേഷൻസ് ഓഫീസിൽ നടന്ന ചടങ്ങിൽ സമയം പബ്ലിഷറും പത്രാധിപരുമായ പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ്അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണൻ കൊയ്യാൽ, ഡോ.ടി. ശശിധരൻ, പി.വിനോദ്, സഖറിയ, പ്രകാശ് വാടിക്കൽ തുടങ്ങിയവർ സംസാരിച്ചു.

ഉള്ളടക്കത്തിലും കെട്ടിലും മട്ടിലും ശ്രദ്ധേയമായ പതിപ്പാണിത്.ജ്ഞാനപീഠ പുരസ്കാര ജേതാവും പ്രശസ്ത കൊങ്കണി സാഹിത്യകാരനുമായ ദാമോദർ മൗസേ സമയം മാസികയ്ക്കായി പ്രത്യേകം അനുവദിച്ച അഭിമുഖം ഈ ലക്കത്തിൻ്റെ പ്രത്യേകതയാണ്.

വിഷു-റംസാൻ-ഈസ്റ്റർ വിഭവങ്ങൾക്കു പുറമെ, സമയം പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന കെ.കെ.എൻ.കുറുപ്പിൻ്റെയും കെ.എം.രാഘവൻ നമ്പ്യാരുടെയും ജീവചരിത്ര ഗ്രന്ഥങ്ങളിൽ നിന്നുള്ള പ്രസക്തഭാഗങ്ങൾ ഈ പതിപ്പിലുണ്ട്. എം.ടി.- എൻ.പി.ബന്ധത്തെ തൊടുന്ന ഹാഫിസ് മുഹമ്മദിൻ്റെ ലേഖനത്തോടൊപ്പം പി.അപ്പുക്കുട്ടൻ മാഷെ അനുസ്മരിച്ച് കൊണ്ട് എൻ പ്രഭാകരൻ എഴുതിയ ലേഖനം,വി.എം.ഗിരിജ, കവടിയാർ രാമചന്ദ്രൻ, ശ്രീകുമാർ മുഖത്തല, കെ.കെ. രമേഷ്, ജിനേഷ് കുമാർ എരമം, തുടങ്ങിയവരുടെ രചനകൾ എന്നിവയും പുതിയ ലക്കത്തിൽ വായിക്കാം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/282806/the-release-of-the-vishu-ramzan-and-easter-editions)