---
title: "കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ഓങ്കോളജി വിഭാഗത്തിൽ പുതുതായി ഒരു അസോസിയേറ്റ് പ്രൊഫസ്സർ കൂടി"
english_title: "Kannur Government Medical College has a new Associate Professor in the Oncology Department"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/282804/kannur-government-medical-college-has-a-new-associate-professor-in-the-oncology-department"
published_at: "2025-04-11T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f8e5a283f2d_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ഓങ്കോളജി വിഭാഗത്തിൽ പുതുതായി ഒരു അസോസിയേറ്റ് പ്രൊഫസ്സർ കൂടി

> **Lead Summary:** കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ഓങ്കോളജി വിഭാഗത്തിൽ പുതുതായി ഒരു അസോസിയേറ്റ് പ്രൊഫസ്സർ കൂടി ചാർജ്ജ് ഏറ്റെടുത്തു. തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്ന് വന്ന ഡോ.ഷെഹന എ ഖാദർ ആണ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ റെഡിയോതെറാപ്പി വിഭാഗത്തിൽ ചാർജ്ജ് എടുത്തത്.

## Article Content

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ഓങ്കോളജി വിഭാഗത്തിൽ പുതുതായി ഒരു അസോസിയേറ്റ് പ്രൊഫസ്സർ കൂടി ചാർജ്ജ് ഏറ്റെടുത്തു. തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്ന് വന്ന ഡോ.ഷെഹന എ ഖാദർ ആണ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ റെഡിയോതെറാപ്പി വിഭാഗത്തിൽ ചാർജ്ജ് എടുത്തത്.

ഓങ്കോളജി വിഭാഗം മേധാവി പ്രൊഫസ്സർ ഡോ. ജി. ബിന്ദു അസിസ്റ്റന്റ് പ്രൊഫസ്സർ ഡോ. സ്വാതി ആർ കൃഷ്ണ എന്നിവർ ഉൾപ്പെടെ ആറു ഡോക്ടർമാരുടെ സേവനം ഇനി ലഭിക്കും. ഞായർ ഒഴിച്ചുള്ള എല്ലാ ദിവസങ്ങളിലും ഒ. പി സൗകര്യം ഉണ്ടായിരിക്കുന്നതാണ് എന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ സുദീപ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/282804/kannur-government-medical-college-has-a-new-associate-professor-in-the-oncology-department)