---
title: "ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് തുടങ്ങും"
english_title: "Pension "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/282493/pension"
published_at: "2025-04-10T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f7570417cdb_Screenshot_20250410_105821_Google.jpg"
keywords: []
---

# ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് തുടങ്ങും

> **Lead Summary:** കണ്ണൂർ: ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് തുടങ്ങും. വിഷു കണക്കിലെടുത്താണ് വിതരണം. സാധാരണ 25 നാണ് പെൻഷൻ വിതരണം. പെൻഷൻ വിതരണത്തിനായി സർക്കാർ 820 കോടി രൂപയാണ് ചെലവാക്കുന്നത്. 62 ലക്ഷം പേർക്കാണ് ഗുണം ലഭിക്കുന്നത്. 

## Article Content

കണ്ണൂർ: ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് തുടങ്ങും. വിഷു കണക്കിലെടുത്താണ് വിതരണം. സാധാരണ 25 നാണ് പെൻഷൻ വിതരണം. പെൻഷൻ വിതരണത്തിനായി സർക്കാർ 820 കോടി രൂപയാണ് ചെലവാക്കുന്നത്. 62 ലക്ഷം പേർക്കാണ് ഗുണം ലഭിക്കുന്നത്. 

1600 രൂപയാണ് ക്ഷേമ പെൻഷന് അർഹതയുള്ളവർക്ക് ലഭിക്കുക. ഏകദേശം 26.62 ലക്ഷം ഗുണഭോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽനേരിട്ട് പണം ലഭിക്കും, മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി പണം ലഭിക്കും. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/282493/pension)