---
title: "റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയി"
english_title: "Bike theft "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/282343/bike-theft"
published_at: "2025-04-09T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f62f7eb8285_859674-75199-axhywvjxyg-1511960362.jpg"
keywords: []
---

# റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയി

> **Lead Summary:** **തളിപ്പറമ്പ്:** ഹോട്ടലിന് മുന്നിൽ റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയി.കരിമ്പം സ്വദേശി എം. രഘുനാഥൻ്റെ ഉടമസ്ഥതയിലുള്ള കെ. എൽ.59.ജെ.6943 നമ്പർ സ്കൂട്ടർ ആണ് മോഷണം പോയത്. കഴിഞ്ഞ മാസം17 ന് പുലർച്ചെ 5.5 0 മണിയോടെ പരാതിക്കാരൻ്റെ ഉടമസ്ഥതയിലുള്ള അഭിൻ ഹോട്ടലിന് മുൻവശം നിർത്തിയിട്ടതായിരുന്നു.

## Article Content

**തളിപ്പറമ്പ്:** ഹോട്ടലിന് മുന്നിൽ റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയി.കരിമ്പം സ്വദേശി എം. രഘുനാഥൻ്റെ ഉടമസ്ഥതയിലുള്ള കെ. എൽ.59.ജെ.6943 നമ്പർ സ്കൂട്ടർ ആണ് മോഷണം പോയത്. കഴിഞ്ഞ മാസം17 ന് പുലർച്ചെ 5.5 0 മണിയോടെ പരാതിക്കാരൻ്റെ ഉടമസ്ഥതയിലുള്ള അഭിൻ ഹോട്ടലിന് മുൻവശം നിർത്തിയിട്ടതായിരുന്നു.

കെട്ടിടത്തിലെ ക്യാമറ പരിശോധിച്ചതിൽ നിന്നും ഒരാൾ സ്കൂട്ടർ മോഷ്ടിച്ചു കൊണ്ടുപോകുന്ന ദൃശ്യം ലഭിച്ചിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/282343/bike-theft)