---
title: "കണ്ണൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു"
english_title: "A K Deekshith "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/282328/a-k-deekshith"
published_at: "2025-04-09T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f6239104e82_AVvXsEivamSdI0_PrFTwb59tm5RC_AxxGBulUbDF_yTNypgBHAx3w2NN4-hgCCnwOz74tHXB2PlYwlDQi22AukCwewZwLaKtIbVSyUt_1AgAP72Dl9cRMAihEi6muPpDApB6t5YXob6w80BwLQ3JXJXpAe8ZMD6elAmXkR3kLH9xGxZJn5uGotcsZgepHMAVCEww374-h187-p-k-no-nu.jpg"
keywords: []
---

# കണ്ണൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

> **Lead Summary:** കണ്ണൂർ : കണ്ണൂർ മട്ടന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കാട്യംപുറം സ്വദേശി എ കെ ദീക്ഷിത് ആണ് ‌മരിച്ചത്. 12 വയസായിരുന്നു. മനോജ് - വിജിന ദമ്പതികളുടെ മകനാണ് ദീക്ഷിത്. ഇന്നലെ വൈകിട്ട് നാലരയോടെ നെല്ലൂന്നിയിലെ കുളത്തിലാണ് അപകടം. സുഹൃത്തുകള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ ദീക്ഷിത് മുങ്ങിത്താഴുകയായിരുന്നു. പര്യാരം യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ദീക്ഷിത്.

## Article Content

കണ്ണൂർ : കണ്ണൂർ മട്ടന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കാട്യംപുറം സ്വദേശി എ കെ ദീക്ഷിത് ആണ് ‌മരിച്ചത്. 12 വയസായിരുന്നു. മനോജ് - വിജിന ദമ്പതികളുടെ മകനാണ് ദീക്ഷിത്. ഇന്നലെ വൈകിട്ട് നാലരയോടെ നെല്ലൂന്നിയിലെ കുളത്തിലാണ് അപകടം. സുഹൃത്തുകള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ ദീക്ഷിത് മുങ്ങിത്താഴുകയായിരുന്നു. പര്യാരം യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ദീക്ഷിത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/282328/a-k-deekshith)