---
title: "കണ്ണൂർ പയ്യന്നൂർ റൂട്ടിലെ ബസ് പണി മുടക്ക് നാളെയും തുടരും"
english_title: "payyannur route bus strike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/28209/payyannur-route-bus-strike"
published_at: "2022-02-24T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62177d78c021f_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# കണ്ണൂർ പയ്യന്നൂർ റൂട്ടിലെ ബസ് പണി മുടക്ക് നാളെയും തുടരും

> **Lead Summary:** കണ്ണൂർ പയ്യന്നൂർ റൂട്ടിൽ ബസ് തൊഴിലാളികൾ ഇന്ന് രാവിലെ മുതൽ നടത്തി വരുന്ന ബസ് പണിമുടക്ക് നാളെയും തുടരും. ഇന്നലെ ഏഴിലോട് വെച്ചാണ് ബസ് ജീവനക്കാർ അക്രമിക്കപ്പെട്ടത്.ബസുകൾ സ്റ്റോപ്പിൽ നിർത്തി വിദ്യാർത്ഥികളെ കയറ്റിയില്ല എന്നാരോപിച്ച് പിൻതുടർന്ന് വന്ന വിദ്യാർത്ഥികൾ അടങ്ങുന്ന സംഘമാണ് ബസ് ജീവനക്കാരെ അക്രമിച്ചത്.

## Article Content

കണ്ണൂർ പയ്യന്നൂർ റൂട്ടിൽ ബസ് തൊഴിലാളികൾ ഇന്ന് രാവിലെ മുതൽ നടത്തി വരുന്ന ബസ് പണിമുടക്ക് നാളെയും തുടരും. ഇന്നലെ ഏഴിലോട് വെച്ചാണ് ബസ് ജീവനക്കാർ അക്രമിക്കപ്പെട്ടത്.ബസുകൾ സ്റ്റോപ്പിൽ നിർത്തി വിദ്യാർത്ഥികളെ കയറ്റിയില്ല എന്നാരോപിച്ച് പിൻതുടർന്ന് വന്ന വിദ്യാർത്ഥികൾ അടങ്ങുന്ന സംഘമാണ് ബസ് ജീവനക്കാരെ അക്രമിച്ചത്.

സംഭവത്തെ തുടർന്ന് നൂറ് കണക്കിന് ബസ് തൊഴിലാളികൾ ഇന്ന് രാവിലെ മുതൽ പരിയാരം പോലീസ് സ്റ്റേഷന് മുന്നിൽ നിൽപ്പുറപ്പിച്ചിരുന്നു.തുടർന്ന് ബസ് ജീവനക്കാരും,ബസ് ഉടമകളും പരിയാരം സിഐയുമായുള്ള ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ബസ് ജീവനക്കാരെ അക്രമിച്ചവരെ അറസ്റ്റ് ചെയ്യാതെ സമരം പിൻവലിക്കില്ലെന്ന് ബസ് തൊഴിലാളികൾ പറഞ്ഞു.തൊഴിലാളികളെ ആക്രമിച്ച സംഭവത്തിൽ പരിയാരം പോലീസ് കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/28209/payyannur-route-bus-strike)