---
title: "മുദ്രപ്പത്രത്തിന്റെ കാലം കഴിയുന്നു : രജിസ്ട്രേഷന് ഇനി ഇ-സ്റ്റാമ്പിങ്ങ്"
english_title: "e stamping"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/28201/e-stamping"
published_at: "2022-02-24T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621775f375b59_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# മുദ്രപ്പത്രത്തിന്റെ കാലം കഴിയുന്നു : രജിസ്ട്രേഷന് ഇനി ഇ-സ്റ്റാമ്പിങ്ങ്

> **Lead Summary:** **തിരുവനന്തപുരം:** സംസ്ഥാനത്തെ എല്ലാ വിധ രജിസ്ട്രേഷന്‍ ഇടപാടുകള്‍ക്കും ഉപയോഗിച്ചിരുന്ന മുദ്രപത്രത്തിന്റെ കാലം കഴിയുന്നു. ഇനിയങ്ങോട്ട് ആധാരമടക്കം എല്ലാവിധ രജിസ്ട്രേഷന്‍ ഇടപാടുകള്‍ക്കും സര്‍ക്കാര്‍ ഇ-സ്റ്റാമ്ബിങ് സംവിധാനം കൂടി ഏര്‍പ്പെടുത്തുകയാണ്. മാര്‍ച്ച്‌ മാസം മുതലാണ് ഈ പരിഷ്കാരം നിലവില്‍ വരുന്നത്.

## Article Content

**തിരുവനന്തപുരം:** സംസ്ഥാനത്തെ എല്ലാ വിധ രജിസ്ട്രേഷന്‍ ഇടപാടുകള്‍ക്കും ഉപയോഗിച്ചിരുന്ന മുദ്രപത്രത്തിന്റെ കാലം കഴിയുന്നു. ഇനിയങ്ങോട്ട് ആധാരമടക്കം എല്ലാവിധ രജിസ്ട്രേഷന്‍ ഇടപാടുകള്‍ക്കും സര്‍ക്കാര്‍ ഇ-സ്റ്റാമ്ബിങ് സംവിധാനം കൂടി ഏര്‍പ്പെടുത്തുകയാണ്. മാര്‍ച്ച്‌ മാസം മുതലാണ് ഈ പരിഷ്കാരം നിലവില്‍ വരുന്നത്.

എന്നാല്‍, മുദ്രപ്പത്രങ്ങള്‍ ഒഴിവാക്കാതെ തുടര്‍ന്നും നിലവിലുണ്ടാകുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ബദല്‍ സംവിധാനം എന്ന നിലയില്‍, ഇ-സ്റ്റാമ്ബിങ് കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുക. നിലവിലുള്ള രീതിയനുസരിച്ച്‌, ഒരു ലക്ഷം രൂപയില്‍ കൂടുതലുള്ള ഇടപാടുകള്‍ക്കു മാത്രമാണ് ഇ-സ്റ്റാമ്ബിങ് നിര്‍ബന്ധമുള്ളത്.

ഇനി മുതല്‍, താഴെത്തട്ടിലുള്ള ചെറുകിട ഇടപാടുകള്‍ക്ക് കൂടി ഈ സൗകര്യം ലഭ്യമാകും. വീട്, കടമുറികള്‍ തുടങ്ങിയവയുടെ വാടകച്ചീട്ടിനു പോലും ഇനി ഇ-സ്റ്റാമ്ബിങ് സംവിധാനം ഉപയോഗിക്കാന്‍ സാധിക്കുന്നതോടെ, നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുദ്രപത്രങ്ങ സമ്ബ്രദായം സാവധാനം വിസ്മൃതിയിലേക്ക് മറയാനാണ് സാധ്യത.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/28201/e-stamping)