---
title: "പോക്സോ കേസിൽ മുൻ പഞ്ചായത്ത് അംഗം  അറസ്റ്റിൽ"
english_title: "pocso case against panchayath member"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/28200/pocso-case-against-panchayath-member"
published_at: "2022-02-24T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6217745873ad4_news card.jpg"
keywords: []
---

# പോക്സോ കേസിൽ മുൻ പഞ്ചായത്ത് അംഗം  അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ: ** പ്രായപൂർത്തിയാകത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽ മയ്യിൽ കണ്ണാടിപ്പറമ്പ് സ്വദേശിയും നാറാത്ത് പഞ്ചായത്ത് മുൻ അംഗവുമായ അസീബിനെ യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ നവമ്പർ ഇരുപത്തിയൊന്നിന് രാത്രിയിലാണ് സംഭവം.

## Article Content

**കണ്ണൂർ: ** പ്രായപൂർത്തിയാകത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽ മയ്യിൽ കണ്ണാടിപ്പറമ്പ് സ്വദേശിയും നാറാത്ത് പഞ്ചായത്ത് മുൻ അംഗവുമായ അസീബിനെ യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ നവമ്പർ ഇരുപത്തിയൊന്നിന് രാത്രിയിലാണ് സംഭവം.

കുട്ടിയുടെ പിതാവിനൊപ്പം മദ്യലഹരിയിൽ വീട്ടിലെത്തിയ ഇയാൾ പതിനാറുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കുക യായിരുന്നു. പീഡനത്തിനെതുടർന്ന് പെൺകുട്ടി നാടുവിടുകയായിരുന്നു. പോലീസ് പെൺകുട്ടിയെ കണ്ടെത്തി കൗൺസിലിംഗിന് വിധേയമാക്കി യപ്പോഴാണ് പീഡനവിവരം അറിഞ്ഞത്.

തുടർന്ന് പെൺകുട്ടിയുടെ മൊഴിയെടുത്ത പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് കണ്ണാടിപ്പറമ്പിൽ വെച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റു ചെയ്ത പോലീസ് പ്രതിയെ വൈദ്യ പരിശോധനക്ക് വിധേ യമാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/28200/pocso-case-against-panchayath-member)