---
title: "യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച ആറു പേർക്കെതിരെ കേസ്"
english_title: "Case filed against six people"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/281939/case-filed-against-six-people"
published_at: "2025-04-07T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f3d569699d5_attack.jfif"
keywords: []
---

# യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച ആറു പേർക്കെതിരെ കേസ്

> **Lead Summary:** **ഇരിക്കൂർ: **പെൺക്കുട്ടിക്കൊപ്പം ഗുഡ്സ് വാഹനത്തിൽ ഇരിക്കുകയായിരുന്ന യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച ആറു പേർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു.

## Article Content

**ഇരിക്കൂർ: **പെൺക്കുട്ടിക്കൊപ്പം ഗുഡ്സ് വാഹനത്തിൽ ഇരിക്കുകയായിരുന്ന യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച ആറു പേർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു.

ഇരിക്കൂർ പട്ടീൽ സ്വദേശി കെ പി ആസിഫിനെ (28)യാണ് ആക്രമിച്ചത്. ഇരിക്കൂരിലെ മക്കയുടെ നേതൃത്വത്തിൽ ഷഫീഖ്, ഹാരിസ്, കണ്ടാലറിയാവുന്ന മൂന്നു പേർ ഉൾപ്പെടെ ആറംഗ സംഘമാണ് ആക്രമിച്ചത്.ഇരിക്കൂർപട്ടീൽ എന്ന സ്ഥലത്ത് പരാതിക്കാരൻ്റെ കെ. എൽ 59.എ ബി.473 നമ്പർ ഗുഡ്സ് വാഹനത്തിൽ ഒന്നാം പ്രതിയുടെ ബന്ധുവായ പെൺകുട്ടിക്കൊപ്പം ഇരിക്കുന്നത് കണ്ട വിരോധത്തിൽ മരക്കട്ട, ഇരുമ്പ് ദണ്ഡ് എന്നിവകൊണ്ടു തലക്കും കാലിനും അടിക്കുകയും കൈ കൊണ്ടും അടിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത് .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/281939/case-filed-against-six-people)