---
title: "സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് മദ്രസ പത്താം ക്ലാസ് പൊതു പരീക്ഷയിൽ എല്ലാ വിഷയത്തിനും ഫുൾ മാർക്ക് നേടിയ ഹാദിയ മറിയത്തിനെ പുളിയൂൽ മഹല്ല് കമ്മിറ്റി ആദരിച്ചു"
english_title: " The Puliyul Mahal Committee honored Hadiya Mariam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/281913/the-puliyul-mahal-committee-honored-hadiya-mariam"
published_at: "2025-04-07T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f3a585e79ef_,,,.jpg"
keywords: []
---

# സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് മദ്രസ പത്താം ക്ലാസ് പൊതു പരീക്ഷയിൽ എല്ലാ വിഷയത്തിനും ഫുൾ മാർക്ക് നേടിയ ഹാദിയ മറിയത്തിനെ പുളിയൂൽ മഹല്ല് കമ്മിറ്റി ആദരിച്ചു

> **Lead Summary:** സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് മദ്രസ പൊതു പരീക്ഷയില്‍ പത്താം ക്ലാസില്‍ നിന്നും എല്ലാ വിഷയത്തിലും ഫുള്‍ മാര്‍ക്ക് നേടി സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയ, പുളിയൂല്‍ ഹയാത്തുല്‍ ഇസ്ലാം മദ്രസ വിദ്യാര്‍ത്ഥിനി ഫാദിയ മറിയത്തിനെ പുളിയൂല്‍ മഹല്ല് കമ്മിറ്റി ആദരിച്ചു.

## Article Content

സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് മദ്രസ പൊതു പരീക്ഷയില്‍ പത്താം ക്ലാസില്‍ നിന്നും എല്ലാ വിഷയത്തിലും ഫുള്‍ മാര്‍ക്ക് നേടി സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയ, പുളിയൂല്‍ ഹയാത്തുല്‍ ഇസ്ലാം മദ്രസ വിദ്യാര്‍ത്ഥിനി ഫാദിയ മറിയത്തിനെ പുളിയൂല്‍ മഹല്ല് കമ്മിറ്റി ആദരിച്ചു.

മഹല്ല് പ്രസിഡന്റ് ഹുദൈഫ ഹിശാമി സ്‌നേഹോപഹാരം നല്‍കി. ചടങ്ങില്‍ മഹല്ല് ജന. സെക്രട്ടറി അജ്മല്‍ പി.എം, കമ്മിറ്റി അംഗം മുഹമ്മദ്. എം എന്നിവര്‍ സംബന്ധിച്ചു.പുളിയൂലിലെ പി.വി ഖാലിദിന്റെയും പി.എം സുബൈദയുടെയും മകളാണ് ഫാദിയ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/281913/the-puliyul-mahal-committee-honored-hadiya-mariam)