---
title: "സിപിഐഎം മുൻ പാപ്പിനിശ്ശേരി വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ പി കരുണാകരൻ നിര്യാതനായി"
english_title: "K P Karunakaran "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/281542/k-p-karunakaran"
published_at: "2025-04-05T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f1098441483_1000378873.jpg"
keywords: []
---

# സിപിഐഎം മുൻ പാപ്പിനിശ്ശേരി വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ പി കരുണാകരൻ നിര്യാതനായി

> **Lead Summary:** പാപ്പിനിശ്ശേരി : CPIM പാപ്പിനിശ്ശേരി വെസ്റ്റ് മുൻ ലോക്കൽ സെക്രട്ടറി കൂഞ്ഞംപടിക്കൽ വീട്ടിൽ കെ പി കരുണാകരൻ നിര്യാതനായി .

## Article Content

പാപ്പിനിശ്ശേരി : CPIM പാപ്പിനിശ്ശേരി വെസ്റ്റ് മുൻ ലോക്കൽ സെക്രട്ടറി കൂഞ്ഞംപടിക്കൽ വീട്ടിൽ കെ പി കരുണാകരൻ നിര്യാതനായി .

ബീഡി തൊഴിലാളിയായി പൊതുജീവിതം ആരംഭിച്ചു .പാപ്പിനിശ്ശേരിയുടെ സാമൂഹ്യ - രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിന്ന കരുണേട്ടൻ ജനപ്രതിനിധി എന്ന നിലയിലും തിളങ്ങി .യുവജന പ്രസ്ഥാനത്തിലും വില്ലേജ് നേതാവായി ഉയർന്നു .

ജനങ്ങളുടെ ഇടയിൽ മാത്രം ജീവിച്ച നേതാവ്.പാപ്പിനിശ്ശേരി വെസ്റ്റിലെ പാർട്ടിയെ മുന്നിൽ നിന്നും നയിച്ച സഖാവ് .എല്ലാ ഘട്ടങ്ങളിലും അടിയുറച്ച പാർട്ടി പ്രവർത്തകൻ .

പാപ്പിനിശ്ശേരിയുടെ പൊതുമണ്ഡലത്തിൽ 40 വർഷത്തിലേറേ നീണ്ട പൊതു പ്രവർത്തനം. സഹകരണ രംഗത്തും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു കരുണേട്ടൻ .

പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറായിരുന്ന കരുണേട്ടൻ ദേശാഭിമാനി പത്രത്തിൻ്റെ ഏജൻ്റായി വർഷങ്ങളോളം പ്രവർത്തിച്ചു .

അഴീക്കോട് ബീഡി തൊഴിലാളി സഹകരണ സംഘം ഭരണസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട് .ബീഡിതൊഴിലാളി യൂണിയൻ ( CITU ) പാപ്പിനിശ്ശേരി ഡിവിഷൻ സെക്രട്ടറിയായിരുന്നു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/281542/k-p-karunakaran)