---
title: "കണ്ണൂർ പയ്യന്നൂർ റൂട്ടിൽ സ്വകാര്യ ബസ് മിന്നൽ പണിമുടക്ക്, വിദ്യാർഥികൾ ബസ് തടഞ്ഞുവെക്കുകയും ഡ്രൈവറെ മര്‍ദ്ധിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് പണിമുടക്ക്"
english_title: "payyannur-kannur-rout"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/28105/payyannur-kannur-rout"
published_at: "2022-02-24T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6217164e70191_WhatsApp Image 2022-02-24 at 9.24.07 AM.jpeg"
keywords: []
---

# കണ്ണൂർ പയ്യന്നൂർ റൂട്ടിൽ സ്വകാര്യ ബസ് മിന്നൽ പണിമുടക്ക്, വിദ്യാർഥികൾ ബസ് തടഞ്ഞുവെക്കുകയും ഡ്രൈവറെ മര്‍ദ്ധിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് പണിമുടക്ക്

> **Lead Summary:** ബസ് തടഞ്ഞുവെക്കുകയും ജീവനക്കാരെ മര്‍ദ്ധിക്കുകയും ചെയ്തുവെന്നാരോപിച്ച് കണ്ണൂര്‍ പയ്യന്നൂര്‍ റൂട്ടിലെ ബസുകള്‍ ഇന്ന് മിന്നല്‍ പണിമുടക്ക് നടത്തുന്നു.

## Article Content

ബസ് തടഞ്ഞുവെക്കുകയും ജീവനക്കാരെ മര്‍ദ്ധിക്കുകയും ചെയ്തുവെന്നാരോപിച്ച് കണ്ണൂര്‍ പയ്യന്നൂര്‍ റൂട്ടിലെ ബസുകള്‍ ഇന്ന് മിന്നല്‍ പണിമുടക്ക് നടത്തുന്നു.

കണ്ണൂര്‍ പയ്യന്നുര്‍ റൂട്ടില്‍ ഓടുന്ന ഒണിക്‌സ്, കണ്ണൂര്‍ പയ്യന്നൂര്‍ കോഴിക്കോട് റൂട്ടിലോടുന്ന ഹില്‍ പാലസ്, കണ്ണൂര്‍ പയ്യന്നൂര്‍ ഇരിട്ടി റൂട്ടിലോടുന്ന ഫാത്തിമാസ് എന്നീ മൂന്നു ബസ്സുകളാണ് വിദ്യാര്‍ഥികള്‍ എന്ന് പറയുന്ന ഒരു സംഘം ഒരേ സമയം തടഞ്ഞതെന്ന് ബസ് ജീവനക്കാര്‍ പറയുന്നു. 

ഒണിക്സ് ബസ്സിലെ ഡ്രൈവറെയാണ്  തല്ലിപ്പരിക്കേൽപ്പിച്ചത്.

വിദ്യാർത്ഥികളെ ബസ്സിൽ കയറ്റിയില്ല എന്നാരോപിച്ചായിരുന്നു മർദ്ധനം. ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിയാരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസ് എടുക്കുന്നവരെ സമരം തുടരുമെന്നാണ് ജീവനക്കാരുടെ നിലപാട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/28105/payyannur-kannur-rout)