---
title: "പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍: നടപടി കര്‍ശനമാക്കുന്നു; പരിശോധനക്ക് പ്രത്യേക വിജിലന്‍സ് സ്‌ക്വാഡുകള്‍"
english_title: "plastic free kannur mission"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/28094/plastic-free-kannur-mission"
published_at: "2022-02-24T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621706ca2f285_news card.jpg"
keywords: []
---

# പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍: നടപടി കര്‍ശനമാക്കുന്നു; പരിശോധനക്ക് പ്രത്യേക വിജിലന്‍സ് സ്‌ക്വാഡുകള്‍

> **Lead Summary:** **കണ്ണൂർ: **പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ കാമ്പയിന്റെ ഭാഗമായി പരിശോധനയും നടപടികളും കര്‍ശനമാക്കാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി തദ്ദേശസ്ഥാപന തലത്തില്‍ പ്രത്യേക വിജിലന്‍സ് സ്‌ക്വാഡുകള്‍ രൂപീകരിക്കും. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

## Article Content

**കണ്ണൂർ: **പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ കാമ്പയിന്റെ ഭാഗമായി പരിശോധനയും നടപടികളും കര്‍ശനമാക്കാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി തദ്ദേശസ്ഥാപന തലത്തില്‍ പ്രത്യേക വിജിലന്‍സ് സ്‌ക്വാഡുകള്‍ രൂപീകരിക്കും. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

തദ്ദേശസ്ഥാപനങ്ങളിലെയും റവന്യൂ, പൊലീസ്, പൊലൂഷന്‍ കണ്‍ട്രോള്‍ബോര്‍ഡ് എന്നിവയിലെയും ഉദ്യോഗസ്ഥര്‍ സ്്ക്വാഡിലുണ്ടാകും. പ്ലാസ്റ്റിക് ക്യാരിബാഗുകള്‍, ഒറ്റത്തവണമാത്രം ഉപയോഗമുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ എന്നിവ വില്‍ക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചതാണ്.

നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നുവെന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. പ്രധാന വാണിജ്യ കേന്ദ്രങ്ങള്‍ പട്ടണങ്ങളില്‍ ആയതിനാല്‍ നഗരസഭകള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടണം. ഉത്സവങ്ങളുടെ ഭാഗമായി ഉണ്ടാകാനിടയുളള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴിവാക്കാനുള്ള നടപടികളും ആവശ്യമാണ്. ഇതിനായി ബന്ധപ്പെട്ടവരുമായി മുന്‍കൂട്ടി സംസാരിച്ച് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും യോഗം നിര്‍ദേശിച്ചു. കോഴിമാലിന്യം ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നുവെന്ന് ഉറപ്പാക്കണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/28094/plastic-free-kannur-mission)