---
title: "ഓൺലൈൻ വഴി പാർട്ട് ടൈം ജോലി വാഗ്ദാനം നൽകി യുവാവിൻ്റെ ലക്ഷങ്ങൾ തട്ടിയെടുത്തു"
english_title: "Online froud "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/280778/online-froud"
published_at: "2025-04-02T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ed07fdb9501_859674-75199-axhywvjxyg-1511960362.jpg"
keywords: []
---

# ഓൺലൈൻ വഴി പാർട്ട് ടൈം ജോലി വാഗ്ദാനം നൽകി യുവാവിൻ്റെ ലക്ഷങ്ങൾ തട്ടിയെടുത്തു

> **Lead Summary:** **കണ്ണൂർ: **ഓൺലൈൻ വഴി പാർട്ട് ടൈം ജോലി വാഗ്ദാനം നൽകി യുവാവിൻ്റെ ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന പരാതിയിൽ സൈബർ തട്ടിപ്പു സംഘത്തിനെതിരെ കണ്ണൂർ സൈബർ പോലീസ് കേസെടുത്തു.

## Article Content

**കണ്ണൂർ: **ഓൺലൈൻ വഴി പാർട്ട് ടൈം ജോലി വാഗ്ദാനം നൽകി യുവാവിൻ്റെ ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന പരാതിയിൽ സൈബർ തട്ടിപ്പു സംഘത്തിനെതിരെ കണ്ണൂർ സൈബർ പോലീസ് കേസെടുത്തു.

പാപ്പിനിശേരി സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്. വാട്സ്ആപ്പിലും ടെലിഗ്രാമിലുമായി പരിചയപ്പെട്ട പ്രതി ഓൺലൈൻ പാർട്ട്ടൈം ജോലി വാഗ്ദാനം നൽകി ഇക്കഴിഞ്ഞ ഫെബ്രവരി 27നും മാർച്ച് 25 നുമിടയിൽ പലതവണകളായി പരാതിക്കാരനിൽ നിന്നും വിവിധ അക്കൗണ്ടുകളിലായി 39,57,888 ലക്ഷം രൂപ തട്ടിയെടുക്കുകയും പിന്നീട് ജോലിയോനൽകിയപണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് സൈബർ പോലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/280778/online-froud)