---
title: "കണ്ണൂരിൽ വീട്ടിൽ നിന്ന് കൈക്കൂലി വാങ്ങവേ തഹസിൽദാർ വിജിലൻസ് പിടിയിലായി "
english_title: "Thahassildar "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/280007/thahassildar"
published_at: "2025-03-30T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e8c253820e2_AVvXsEg40LIkFV1vkkRvtiUPzZzvF92UKSdaCEtPub3boFS7GzhXmmzYZLprDqsveYa7htnh5KYThpZNPiHGtxKYlHtqdaAdzMM1QjCO9vduCxgBoKRVA87U24SYeGTRmoUMSw_-flrvoVnVU8btehfuBfzquIUdfeTWWsfIPagBmRICfWtPBhUHa2_l7xrJ6Vsw374-h206-p-k-no-nu.jpg"
keywords: []
---

# കണ്ണൂരിൽ വീട്ടിൽ നിന്ന് കൈക്കൂലി വാങ്ങവേ തഹസിൽദാർ വിജിലൻസ് പിടിയിലായി 

> **Lead Summary:** **കണ്ണൂർ : **കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാറെ വീട്ടിലെത്തി പിടികൂടി വിജിലൻസ്. കണ്ണൂർ തഹസീൽദാർ സുരേഷ് ചന്ദ്രബോസാണ് പിടിയിലായത്. പടക്കകടയുടെ ലൈസൻസ് പുതുക്കാൻ കല്യാശ്ശേരിയിലെ വീട്ടിൽവെച്ച് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് പിടികൂടിയത്.

## Article Content

**കണ്ണൂർ : **കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാറെ വീട്ടിലെത്തി പിടികൂടി വിജിലൻസ്. കണ്ണൂർ തഹസീൽദാർ സുരേഷ് ചന്ദ്രബോസാണ് പിടിയിലായത്. പടക്കകടയുടെ ലൈസൻസ് പുതുക്കാൻ കല്യാശ്ശേരിയിലെ വീട്ടിൽവെച്ച് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് പിടികൂടിയത്.

തഹസിൽദാർ കൈക്കൂലി ആവശ്യപ്പെട്ടത് പടക്കക്കട ഉടമ വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് കെണിയൊരുക്കി. തഹസിൽദാരുടെ വീട്ടിലെത്തി പണം നൽകിയതിന് പിന്നാലെ ഉദ്യോഗസ്ഥർ എത്തി. പരിശോധനയിൽ പണം കൈപ്പറ്റിയതായി തെളിഞ്ഞതോടെ അറസ്റ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/280007/thahassildar)