---
title: "ചെമ്പല്ലിക്കുണ്ട് റെയിൽവേ ട്രാക്കിൽ തീവണ്ടിതട്ടി യുവാവിന്റെ കൈപത്തി അറ്റു പോയി"
english_title: "train incident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/27974/train-incident"
published_at: "2022-02-23T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6215fa3e0b641_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# ചെമ്പല്ലിക്കുണ്ട് റെയിൽവേ ട്രാക്കിൽ തീവണ്ടിതട്ടി യുവാവിന്റെ കൈപത്തി അറ്റു പോയി

> **Lead Summary:** **പഴയങ്ങാടി; **തീവണ്ടിതട്ടി യുവാവിന്റെ നില ഗുരുതരം. വലതു കൈപത്തി, ഇടതു കാൽ വിരലുകളും അറ്റുപോയ നിലയിലാണ്. സാധനങ്ങൾ വാഹനത്തിൽ കടകളിൽ വിതരണം ചെയ്യുന്ന ചെറുതാഴം മണ്ടൂരിലെ പടിഞ്ഞാറേവീട്ടിൽ സുഭാഷിനാണ് തീവണ്ടിതട്ടി പരിക്കേറ്റത്.

## Article Content

**പഴയങ്ങാടി; **തീവണ്ടിതട്ടി യുവാവിന്റെ നില ഗുരുതരം. വലതു കൈപത്തി, ഇടതു കാൽ വിരലുകളും അറ്റുപോയ നിലയിലാണ്. സാധനങ്ങൾ വാഹനത്തിൽ കടകളിൽ വിതരണം ചെയ്യുന്ന ചെറുതാഴം മണ്ടൂരിലെ പടിഞ്ഞാറേവീട്ടിൽ സുഭാഷിനാണ് തീവണ്ടിതട്ടി പരിക്കേറ്റത്.

ഇന്നലെ രാത്രി ഒമ്പത് മണിയോടെ ചെമ്പല്ലിക്കുണ്ട് റെയിൽവേ ട്രാക്കിൽ ആയിരുന്നു അപകടം. പരിസരവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പഴയങ്ങാടി പോലീസ് യുവാവിനെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

പ്രാഥമികചികിത്സ നൽകിയ ശേഷം മംഗലാപുരത്തെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ വലത് കൈ പത്തി അറ്റുപോയ നിലയിലാണ്, കാലിന്റെ മൂന്നു വിരലുകളും അറ്റുപോയിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/27974/train-incident)