---
title: "കണ്ണൂർ പൊടിക്കുണ്ടിൽ കാറിടിച്ച്  വഴിയാത്രക്കാരൻ മരണപ്പെട്ടു"
english_title: "car accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/27973/car-accident"
published_at: "2022-02-23T14:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6215f7b40ba3e_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# കണ്ണൂർ പൊടിക്കുണ്ടിൽ കാറിടിച്ച്  വഴിയാത്രക്കാരൻ മരണപ്പെട്ടു

> **Lead Summary:** **കണ്ണൂർ:**ദേശീയപാതയിൽ കാൽനടയാത്രക്കാരനായ നിർമ്മാണ തൊഴിലാളി കാർ ഇടിച്ചു മരിച്ചു. പള്ളിക്കുന്ന് പൊടിക്കുണ്ട് മിൽമ റോഡിന് സമീപം താമസിക്കുന്ന പരേതനായ കൃഷ്ണൻ- രാധ ദമ്പതികളുടെ മകൻ കൂവഹൗസിൽ വിനോദ് ആണ് മരണപ്പെട്ടത്.ഇന്നലെ രാത്രി 10.30 മണിയോടെ ദേശീയ പാതയിൽ പള്ളിക്കുളത്തായിരുന്നു അപകടം.

## Article Content

**കണ്ണൂർ:**ദേശീയപാതയിൽ കാൽനടയാത്രക്കാരനായ നിർമ്മാണ തൊഴിലാളി കാർ ഇടിച്ചു മരിച്ചു. പള്ളിക്കുന്ന് പൊടിക്കുണ്ട് മിൽമ റോഡിന് സമീപം താമസിക്കുന്ന പരേതനായ കൃഷ്ണൻ- രാധ ദമ്പതികളുടെ മകൻ കൂവഹൗസിൽ വിനോദ് ആണ് മരണപ്പെട്ടത്.ഇന്നലെ രാത്രി 10.30 മണിയോടെ ദേശീയ പാതയിൽ പള്ളിക്കുളത്തായിരുന്നു അപകടം.

ഓടി കൂടിയ നാട്ടുകാർ ഗുരുതരമായി പരിക്കേറ്റ വിനോദിനെ ഉടൻ കണ്ണൂർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സക്കിടെ രാത്രി 12 മണിയോടെ മരണപ്പെട്ടു.ഭാര്യ: സൗമ്യ, മക്കൾ: അഷിത, അനുഷ്ക (ഇരുവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ: അനിത, സുജാത. ടൗൺ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/27973/car-accident)