---
title: "കണ്ണൂർ റീജിയണിലെ മികച്ച ഫയർ സ്റ്റേഷൻ ആയി പയ്യന്നൂർ അഗ്നി രക്ഷാ നിലയം തെരഞ്ഞെടുക്കപ്പെട്ടു"
english_title: "payyannur fire station selected"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/27940/payyannur-fire-station-selected"
published_at: "2022-02-23T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6215dc0018798_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# കണ്ണൂർ റീജിയണിലെ മികച്ച ഫയർ സ്റ്റേഷൻ ആയി പയ്യന്നൂർ അഗ്നി രക്ഷാ നിലയം തെരഞ്ഞെടുക്കപ്പെട്ടു

> **Lead Summary:** കണ്ണൂർ, കാസർകോട് ജില്ലകളിലെ സ്റ്റേഷനുകൾ ഉൾപ്പെടുന്ന കണ്ണൂർ റീജിയനിലെ ജില്ലയിലെ ഏറ്റവും മികച്ച ഫയർസ്റ്റേഷൻ ആയി പയ്യന്നൂർ അഗ്നിരക്ഷാ നിലയം തിരഞ്ഞെടുക്കപ്പെട്ടു. പ്രകൃതിദുരന്തം, കോവിഡ് മഹാമാരി തുടങ്ങിയ കാലയളവിൽ മികച്ച സേവന പ്രവർത്തനങ്ങൾ നടത്തിയതടക്കമുള്ള കാര്യങ്ങൾ വിലയിരുത്തിയാണ് ഈ അംഗീകാരം ലഭിച്ചത്.

## Article Content

കണ്ണൂർ, കാസർകോട് ജില്ലകളിലെ സ്റ്റേഷനുകൾ ഉൾപ്പെടുന്ന കണ്ണൂർ റീജിയനിലെ ജില്ലയിലെ ഏറ്റവും മികച്ച ഫയർസ്റ്റേഷൻ ആയി പയ്യന്നൂർ അഗ്നിരക്ഷാ നിലയം തിരഞ്ഞെടുക്കപ്പെട്ടു. പ്രകൃതിദുരന്തം, കോവിഡ് മഹാമാരി തുടങ്ങിയ കാലയളവിൽ മികച്ച സേവന പ്രവർത്തനങ്ങൾ നടത്തിയതടക്കമുള്ള കാര്യങ്ങൾ വിലയിരുത്തിയാണ് ഈ അംഗീകാരം ലഭിച്ചത്.

കൂടാതെ ഭൗതികസാഹചര്യം മെച്ചപ്പെടുതുന്നതിലും,സൗന്ദര്യ വത്കരണ പ്രവർത്തനങ്ങളിലും നിലയ പരിധിയിലെ ജീവനക്കാർ മാതൃകാ പ്രവർത്തങ്ങളാണ് കാഴ്ചവച്ചത്. സ്റ്റേഷൻ സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി കോമ്പൗണ്ടിൽ സ്ഥാപിച്ച പച്ചക്കറി തോട്ടവും,പൂന്തോട്ടവും വളരെ മനോഹരമായ രീതിയിൽ നിർമ്മിക്കുവാനും, പരിപാലിക്കുവാനും സാധിച്ചിട്ടുണ്ട്.

വൃത്തിയും വെടിപ്പും പരിപാലിക്കുന്ന കാര്യത്തിലും മികച്ച പ്രവർത്തനങ്ങളാണ് ജീവനക്കാർ കാഴ്ചവെച്ചിട്ടുള്ളത്. സ്റ്റേഷനിലെ സിവിൽ ഡിഫൻസ് യൂണിറ്റും വളരെ മാതൃകാപരമായ ആണ് പ്രവർത്തിക്കുന്നത്. കൊവിഡ് കാലത്തും, ലോക്ക് ഡൌൺ സമയത്തും മറ്റും നിരവധി സന്നദ്ധ പ്രവർത്തനങ്ങളിലൂടെ അഗ്നിരക്ഷാസേനയുടെ ജനകീയ മുഖമാകാൻ പയ്യന്നൂർ യൂണിറ്റ് സിവിൽ ഡിഫൻസ് സേനാംഗങ്ങൾക്ക് സാധിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/27940/payyannur-fire-station-selected)