---
title: "വികസനത്തോടൊപ്പം ജനജീവിതത്തിന്റെ സമസ്ത മേഖലകളെയും ചേർത്ത് പിടിച്ച് തളിപ്പറമ്പ നഗരസഭ ബജറ്റ്, തളിപ്പറമ്പിൽ ആധുനിക രീതിയിലുള്ള ബസ്റ്റാൻഡ് "
english_title: "Thalipparamb municipality budget "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/279339/thalipparamb-municipality-budget"
published_at: "2025-03-27T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e50582bb992_IMG-20250327-WA0109.jpg"
keywords: []
---

# വികസനത്തോടൊപ്പം ജനജീവിതത്തിന്റെ സമസ്ത മേഖലകളെയും ചേർത്ത് പിടിച്ച് തളിപ്പറമ്പ നഗരസഭ ബജറ്റ്, തളിപ്പറമ്പിൽ ആധുനിക രീതിയിലുള്ള ബസ്റ്റാൻഡ് 

> **Lead Summary:** തളിപ്പറമ്പ് നഗരസഭ 2025-26 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. ചെയർപേഴ്സൺ മുർഷിത കൊങ്ങായിയുടെ അധ്യക്ഷതയിൽ വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ ആണ് ബജറ്റ് അവതരിപ്പിച്ചത്.

## Article Content

തളിപ്പറമ്പ് നഗരസഭ 2025-26 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. ചെയർപേഴ്സൺ മുർഷിത കൊങ്ങായിയുടെ അധ്യക്ഷതയിൽ വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ ആണ് ബജറ്റ് അവതരിപ്പിച്ചത്.

മുന്നിരിപ്പ് ഉൾപ്പെടെ 640624719 രൂപ വരവും, 478022113 രൂപ ചെലവും, 162602606 രൂപ നീക്കിയിരിപ്പുമുള്ള 2024-25 വർഷത്തെ പുതുക്കിയ ബഡ്ജറ്റും, മുന്നിരിപ്പ് ഉൾപ്പെടെ 548126000 രൂപ വരവും, 356236000 രൂപ ചെലവും, 191890000 രൂപ നീക്കിയിരിപ്പുമാണ് 2025-26 വർഷത്തെ മതിപ്പ് ബഡ്‌ജറ്റിൽ പ്രതീക്ഷിക്കുന്നത്.

വികസനം എന്നത് സർവ്വതലസ്പർശി ആയിരിക്കണം. അതിന് ഉപോൽബലകമായ പദ്ധതികളാണ് ഈ ബഡ്‌ജറ്റിൽ മുന്നോട്ടുവയ്ക്കുന്നത്. ആയതിൽ പ്രധാനപ്പെട്ട പദ്ധതികൾ ഇവയാണ്.

മറ്റു നഗരസഭകളെപ്പോലെ കെ-സ്മാർട്ട് മുഖേന ബഡ്‌ജറ്റ് അവതരിപ്പിക്കുന്നതിനു ഈ വർഷം തളിപ്പറമ്പ് നഗരസഭക്ക് സാധിച്ചു. ബാലാരിഷ്ടതകൾ മാറി തുടർവർഷങ്ങളിൽ കൃത്യമായ അക്കൌണ്ടിംഗിലൂടെ ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനു നഗരസഭക്ക് സാധിക്കുമെന്നു നമുക്ക് പ്രത്യാശിക്കാം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/279339/thalipparamb-municipality-budget)