---
title: "വീട്ടുവളപ്പില്‍ അതിക്രമിച്ചുകയറി ചുറ്റുമതില്‍ തകര്‍ക്കുകയും കാര്‍ഷികവിളകള്‍ നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ 9 പേര്‍ക്കെതിരെ കേസ്"
english_title: "Case filed against 9 people"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/279285/case-filed-against-9-people"
published_at: "2025-03-27T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e4e3faf1770_download.jpg"
keywords: []
---

# വീട്ടുവളപ്പില്‍ അതിക്രമിച്ചുകയറി ചുറ്റുമതില്‍ തകര്‍ക്കുകയും കാര്‍ഷികവിളകള്‍ നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ 9 പേര്‍ക്കെതിരെ കേസ്

> **Lead Summary:** **പയ്യന്നൂര്‍: **വീട്ടുവളപ്പില്‍ അതിക്രമിച്ചുകയറി ചുറ്റുമതില്‍ തകര്‍ക്കുകയും കാര്‍ഷികവിളകള്‍ നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഒന്‍പതുപേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.

## Article Content

**പയ്യന്നൂര്‍: **വീട്ടുവളപ്പില്‍ അതിക്രമിച്ചുകയറി ചുറ്റുമതില്‍ തകര്‍ക്കുകയും കാര്‍ഷികവിളകള്‍ നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഒന്‍പതുപേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.

തായിനേരിയിലെ കുണ്ടുവളപ്പില്‍ വീട്ടില്‍ കെ.വി.കുഞ്ഞിക്കണ്ണന്‍(72)ന്റെ പരാതിയിലാണ് കേസ്.25 ന് രാവിലെ 11 ന് വേണുഗോപാലന്‍, ജയന്‍ എന്നിവരും കണ്ടാലറിയാവുന്ന മറ്റ് 7 പേരും ചേര്‍ന്ന് അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ കുഞ്ഞിക്കണ്ണന്റെ വീട്ടുവളപ്പില്‍ കയറി അതിക്രമം നടത്തി 18,250 രൂപയുടെ നാശനഷ്ടം വരുത്തിയെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/279285/case-filed-against-9-people)