---
title: "മാടായി പാറയിൽ വെച്ച് നടത്തുന്ന മാടായി മഹോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു "
english_title: "Logo of madayi fest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/279190/logo-of-madayi-fest"
published_at: "2025-03-26T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e40c118802a_IMG-20250326-WA0171.jpg"
keywords: []
---

# മാടായി പാറയിൽ വെച്ച് നടത്തുന്ന മാടായി മഹോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു 

> **Lead Summary:** മാടായി ഗ്രാമപഞ്ചായത്ത്‌ ഏപ്രിൽ 27 മുതൽ മെയ്‌ 4 വരെ മാടായി പാറയിൽ വെച്ച് നടത്തുന്ന മാടായി മഹോത്സവത്തിന്റെ ലോഗോ പ്രകാശനം സംസ്ഥാന ചലച്ചിത്ര ഗാന അവാർഡ് ജേതാവ് ഹരീഷ് മോഹനൻ നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സഹീദ് കായിക്കാരൻ അധ്യക്ഷത വഹിച്ചു. 

## Article Content

മാടായി ഗ്രാമപഞ്ചായത്ത്‌ ഏപ്രിൽ 27 മുതൽ മെയ്‌ 4 വരെ മാടായി പാറയിൽ വെച്ച് നടത്തുന്ന മാടായി മഹോത്സവത്തിന്റെ ലോഗോ പ്രകാശനം സംസ്ഥാന ചലച്ചിത്ര ഗാന അവാർഡ് ജേതാവ് ഹരീഷ് മോഹനൻ നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സഹീദ് കായിക്കാരൻ അധ്യക്ഷത വഹിച്ചു. 

ജനശ്രദ്ധ ആകർഷിച്ച മാടായിപാറയിലെ ഫെസ്റ്റ് ദിനങ്ങൾ അവധിക്കാലത്ത് വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും നവ്യാനുഭുതി പകരും. 

മാടായി മഹോത്സവത്തിന്റെ പവിലിയനും, സ്റ്റേജ്, ലൈറ്റ് എന്നിവ സ്ഥാപിക്കുന്നതിനു കൊട്ടേഷൻ ക്ഷണിച്ചു. കൊട്ടേഷൻ ലഭിക്കേണ്ട അവസാന തീയ്യതി 7/04/2025 വൈകീട്ട് 3 മണി മാടായി പഞ്ചായത്ത് ഓഫീസ്.

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക :

9496251140

9633838844

9946200138 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/279190/logo-of-madayi-fest)